---
title: "അടിവസ്ത്രത്തിലായാലും തൂഫാൻ പൊക്കും.....! അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ  കടത്താൻ ശ്രമം; യുവാവും യുവതിയും അറസ്റ്റിൽ"
english_title: "Attempt to smuggle MDMA; Young man and young woman arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367625/attempt-to-smuggle-mdma-young-man-and-young-woman-arrested-"
published_at: "2026-06-22T15:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a390d157b8b4_arrest.jpg"
keywords: ["MDMA", "Thoofan", "woman", "Men", "Arrest", "Police"]
---

# അടിവസ്ത്രത്തിലായാലും തൂഫാൻ പൊക്കും.....! അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ  കടത്താൻ ശ്രമം; യുവാവും യുവതിയും അറസ്റ്റിൽ

> **Lead Summary:** **തൃശൂര്‍: **അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. കോട്ടയം പൊൻകുന്നം പുതുപ്പറമ്പിൽ എലിസബത്ത് , ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ എന്നിവരെയാണ് 46 ഗ്രാം എംഡിഎംഎയുമായി വടക്കഞ്ചേരി പൊലീസ് പിടികൂടിയത്.

## Article Content

**തൃശൂര്‍: **അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. കോട്ടയം പൊൻകുന്നം പുതുപ്പറമ്പിൽ എലിസബത്ത് , ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ എന്നിവരെയാണ് 46 ഗ്രാം എംഡിഎംഎയുമായി വടക്കഞ്ചേരി പൊലീസ് പിടികൂടിയത്.

ഞായറാഴ്ച പകല്‍ ഒമ്പത് മണിയോടെ പന്നിയങ്കര ടോള്‍ പ്ലാസ്സക്ക് സമീപമാണ് ഇവര്‍ പിടിയിലായത്. ബെംഗളൂരില്‍നിന്നും ഇരുവരും വ്യത്യസ്ത ട്രാവല്‍സ് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. പന്നിയങ്കരയില്‍ ബസ് ഇറങ്ങിയശേഷം മറ്റൊരു ബസില്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് പിടിയിലായത്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. പിടിയിലാവുമ്പോള്‍ ഇവരുടെ കൈവശം 45.253ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നു. 244.089 ഗ്രാം ഷാഹുലിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തില്‍ നിന്നുമാണ് കണ്ടെടുത്തത്.

സുഹൃത്തുക്കളായ ഇവര്‍ ബെംഗ്ലൂരില്‍ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പൊലീസിനോട് സമ്മതിച്ചു. അന്തര്‍ സംസ്ഥാന ലഹരി കടത്ത് സംഘവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വരുകയാണ്. ഇവരുടെ പേരില്‍ മറ്റ് കേസുകള്‍ ഇല്ലെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367625/attempt-to-smuggle-mdma-young-man-and-young-woman-arrested-)