---
title: "'ഛർദ്ദിച്ച അവശിഷ്ടം കഴിപ്പിച്ചു, സ്വന്തം ശവക്കുഴി തോണ്ടിച്ചു, ലൈംഗിക ഗ്രൂപ്പ് സെഷനുകളിൽ പങ്കെടുപ്പിച്ചു'; ന്യൂയോർക്കിലെ ബോർഡിങ് സ്കൂളിലെ ക്രൂരതകൾ വെളിപ്പെടുത്തി മുൻ വിദ്യാർഥി"
english_title: "New York boarding school abuse revealed by former student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367611/new-york-boarding-school-abuse-revealed-by-former-student"
published_at: "2026-06-22T15:11:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39051349ba1_New_York_boarding_school_abuse_revealed_by_former_student.jpg"
keywords: ["Latest News", "Family Foundation School", "New York", "School Abuse Scandal"]
---

# 'ഛർദ്ദിച്ച അവശിഷ്ടം കഴിപ്പിച്ചു, സ്വന്തം ശവക്കുഴി തോണ്ടിച്ചു, ലൈംഗിക ഗ്രൂപ്പ് സെഷനുകളിൽ പങ്കെടുപ്പിച്ചു'; ന്യൂയോർക്കിലെ ബോർഡിങ് സ്കൂളിലെ ക്രൂരതകൾ വെളിപ്പെടുത്തി മുൻ വിദ്യാർഥി

> **Lead Summary:** ന്യൂയോർക്ക്: പ്രവർത്തനം നിലച്ച പ്രശസ്തമായ 'ഫാമിലി ഫൗണ്ടേഷൻ സ്കൂളിൽ' താൻ നേരിട്ട അതിക്രൂരമായ പീഡനങ്ങൾ വെളിപ്പെടുത്തി മുൻ വിദ്യാർഥി. തന്നെക്കൊണ്ട് സ്വന്തം ശവക്കുഴി തോണ്ടാൻ സ്കൂൾ അധികൃതർ നിർബന്ധിച്ചുവെന്നും, ഛർദ്ദിച്ച അവശിഷ്ടങ്ങൾ ബലമായി കഴിപ്പിച്ചുവെന്നും ഇയാൾ ആരോപിച്ചു. ഇതിനുപുറമേ, അധ്യാപകർക്കൊപ്പമുള്ള ലൈംഗിക ചുവയുള്ള ഗ്രൂപ്പ് സെഷനുകളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ നിർബന്ധിച്ചിരുന്നതായും മുൻ വിദ്യാർഥി വെളിപ്പെടുത്തി. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെ സ്കൂളിനെതിരെയുള്ള മുൻകാല പരാതികൾ വീണ്ടും ചർച്ചയാവുകയാണ്.

## Article Content

ന്യൂയോർക്ക്: പ്രവർത്തനം നിലച്ച പ്രശസ്തമായ 'ഫാമിലി ഫൗണ്ടേഷൻ സ്കൂളിൽ' താൻ നേരിട്ട അതിക്രൂരമായ പീഡനങ്ങൾ വെളിപ്പെടുത്തി മുൻ വിദ്യാർഥി. തന്നെക്കൊണ്ട് സ്വന്തം ശവക്കുഴി തോണ്ടാൻ സ്കൂൾ അധികൃതർ നിർബന്ധിച്ചുവെന്നും, ഛർദ്ദിച്ച അവശിഷ്ടങ്ങൾ ബലമായി കഴിപ്പിച്ചുവെന്നും ഇയാൾ ആരോപിച്ചു. ഇതിനുപുറമേ, അധ്യാപകർക്കൊപ്പമുള്ള ലൈംഗിക ചുവയുള്ള ഗ്രൂപ്പ് സെഷനുകളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ നിർബന്ധിച്ചിരുന്നതായും മുൻ വിദ്യാർഥി വെളിപ്പെടുത്തി. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെ സ്കൂളിനെതിരെയുള്ള മുൻകാല പരാതികൾ വീണ്ടും ചർച്ചയാവുകയാണ്.

2000 മുതൽ 2003 വരെ ഈ ബോർഡിങ് സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥി കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 2014ൽ അടച്ചുപൂട്ടുന്നതിന് മുൻപ് അപ്പർ ന്യൂയോർക്കിലെ ചെറിയ ഗ്രാമമായ ഹാൻകോക്കിൽ പ്രവർത്തിച്ചിരുന്ന ഈ സ്വകാര്യ സ്ഥാപനം, ഒരു വർഷത്തേക്ക് 80,000 ഡോളർ (ഏകദേശം 75.50 ലക്ഷം രൂപ) വരെ ഫീസ് ഈടാക്കിയിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സ്കൂൾ നടത്തിയിരുന്ന അർഗിറോസ് കുടുംബം, ഹാൻകോക്ക് ഗ്രാമത്തെ അധികാരികൾ, പ്രാദേശിക പൊലീസ്, കൂടാതെ സ്ഥാപനവുമായി ബന്ധമുള്ള മറ്റ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ 10 ദശലക്ഷം ഡോളറിന്റെ സിവിൽ കേസാണ് ഇര ഫയൽ ചെയ്തിരിക്കുന്നത്.

ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, സ്കൂളിൽ കുട്ടികളോട് സ്വീകരിച്ചിരുന്ന ക്രൂരമായ അച്ചടക്ക നടപടികളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. പ്രശ്നക്കാരായ കുട്ടികളെ നഗ്നരാക്കി പരിശോധിച്ചിരുന്നുവെന്നും, ക്ലോസറ്റുകളിൽ പൂട്ടിയിട്ടിരുന്നുവെന്നും, സ്വന്തം ശവക്കുഴി തോണ്ടാൻ നിർബന്ധിച്ചിരുന്നുവെന്നും ഹർജിയിൽ പറയുന്നു. സ്ഥാപന ഉടമകളുടെ സ്വാധീനം കാരണം പ്രാദേശിക ഭരണകൂടം ഈ പീഡനങ്ങളെല്ലാം അവഗണിച്ചുവെന്നും ഇര ആരോപിക്കുന്നു.

അർഗിറോസ് കുടുംബത്തിന്റെ എസ്റ്റേറ്റിൽ കുഴികൾ തോണ്ടുക, എസ്റ്റേറ്റ് പരിപാലിക്കുന്നതിനായി മഞ്ഞ് കോരി മാറ്റുക, അർഗിറോസ് കുടുംബത്തിന്റെ പന്നിക്കൂടുകളിലെയും മറ്റ് മൃഗങ്ങളെ പാർപ്പിച്ചിരുന്ന ഇടങ്ങളിലെയും മാലിന്യം വൃത്തിയാക്കുക തുടങ്ങിയവയായിരുന്നു നിർബന്ധിത തൊഴിലുകൾ. കൂടാതെ, ഭക്ഷണം പാകം ചെയ്യാനും അവരുടെ വീട് വൃത്തിയാക്കാനും കുട്ടികളെ നിർബന്ധിച്ചിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്ന കുട്ടികളെ പിടികൂടാൻ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചിരുന്നുവെന്നും ആരോപണമുണ്ട്.

സംഗീത അധ്യാപകനായ പോൾ ഗീറിൽനിന്ന് താൻ ലൈം​ഗികപീഡനനേരിട്ടെന്നും കുട്ടി വെളിപ്പെടുത്തി. ഈ പീഡനത്തെക്കുറിച്ച് മൈക്ക് അർഗിറോസിനോട് പരാതിപ്പെട്ടപ്പോൾ, ഒരു നടപടിയും സ്വീകരിച്ചില്ല. 2024 ലെ ഒരു ഫെഡറൽ ക്രിമിനൽ വിചാരണയിൽ കുട്ടി ഗീറിനെതിരെ മൊഴി നൽകി. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഗീർ പിന്നീട് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, സെപ്റ്റംബറിൽ ഫെഡറൽ ജയിലിൽ 27 വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

ഉടമകളായ മൈക്കൽ അർഗിറോസ്, സിൻഡി അർഗിറോസ് എന്നിവർക്കുള്ള സ്വാധീനം കാരണം പ്രാദേശിക അധികൃതർ പീഡന പരാതികൾ അവഗണിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367611/new-york-boarding-school-abuse-revealed-by-former-student)