---
title: "'നികുതി മാറ്റം ബജറ്റ് രഹസ്യം, ബജറ്റിലെ കാര്യങ്ങൾ അറിയേണ്ടത് ധനമന്ത്രിയും മുഖ്യമന്ത്രിയും മാത്രം';  മദ്യനയത്തിലെ വിവാദങ്ങളിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല   "
english_title: "Ramesh Chennithala responds to the controversies in the liquor policy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367609/ramesh-chennithala-responds-to-the-controversies-in-the-liquor-policy-"
published_at: "2026-06-22T15:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06679bada96_ramesh.jpg"
keywords: ["Ramesh Chennithala", "Liquor policy controversy", "Budget"]
---

# 'നികുതി മാറ്റം ബജറ്റ് രഹസ്യം, ബജറ്റിലെ കാര്യങ്ങൾ അറിയേണ്ടത് ധനമന്ത്രിയും മുഖ്യമന്ത്രിയും മാത്രം';  മദ്യനയത്തിലെ വിവാദങ്ങളിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല   

> **Lead Summary:** **തിരുവനന്തപുരം: **മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ല.** **മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല.

## Article Content

**തിരുവനന്തപുരം: **മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ല.** **മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല.

മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു. നികുതി കാര്യം എക്സൈസ് മന്ത്രി അറിഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് ബജറ്റ് ലീക്കാവും എന്നായിരുന്നു മറുപടി.

ബജറ്റിലെ കാര്യങ്ങൾ അറിയേണ്ടത് ധനമന്ത്രിയും മുഖ്യമന്ത്രിയും മാത്രമാണ്. ബജറ്റിലെ കാര്യങ്ങൾ മുഖ്യമന്ത്രിക്കാണ് അറിയാവുന്നത്. ഇനിയും മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടുമെന്ന് കെ.എൻ. ബാലഗോപാൽ. മുൻ സർക്കാരിൻ്റെ കാലത്ത് ഇതിന് സമ്മർദം ഉണ്ടായിരുന്നു.എന്നാൽ റെഡി ടു ഡ്രിങ്ക് എന്ന വിഭാഗത്തിലുള്ള മദ്യത്തിൻ്റെ നികുതി കുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ടൂറിസത്തെ സഹായിക്കുമെന്നാണ് ഉന്നയിച്ചിരുന്ന വാദം.

എന്നാൽ മദ്യം ഉപയോഗിക്കുന്ന ഒരു പുതിയ വിഭാഗത്തെ ഇത് സൃഷ്ടിക്കും.വരുമാനം കിട്ടുമെങ്കിലും സോഷ്യൽ ഡ്രിങ്കിങ്ങിന് ലൈസൻസ് കൊടുക്കലാണതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ അറിഞ്ഞില്ല എന്നതാണ് വിവരമെന്നും കോൺഗ്രസിൽ തന്നെ എതിരഭിപ്രായം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മാത്യു കുഴൽനാടൻ , അൻവർ സാദത്ത് തുടങ്ങിയവർ അന്ന് സഭയിൽ ചോദ്യം ചോദിച്ചിരുന്നു. ബജറ്റ് തീരുമാനം അപകടകരമാണ് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.

അതുകൊണ്ട് സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം. ഇത് ഈഗോയുടെ പ്രശ്നമായി കാണരുത്. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് വിചാരിക്കരുത്. തീരുമാനം പിൻവലിക്കണം അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367609/ramesh-chennithala-responds-to-the-controversies-in-the-liquor-policy-)