---
title: "ബിഹാറിൽ വീണ്ടും നടുക്കം: 70-കാരി വെടിയേറ്റ് മരിച്ചു; അഞ്ച് വർഷത്തിനിടെ കുടുംബത്തിൽ മൂന്നാമത്തെ കൊലപാതകം"
english_title: "70-year-old woman shot dead in Bihar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367607/70-year-old-woman-shot-dead-in-bihar"
published_at: "2026-06-22T15:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3901b79740b_BIHAR.jpg"
keywords: ["Latest News", "Bihar", "Shot Dead"]
---

# ബിഹാറിൽ വീണ്ടും നടുക്കം: 70-കാരി വെടിയേറ്റ് മരിച്ചു; അഞ്ച് വർഷത്തിനിടെ കുടുംബത്തിൽ മൂന്നാമത്തെ കൊലപാതകം

> **Lead Summary:** **മുസാഫർപുർ: [ **ബിഹാറിലെ മുസാഫർപുർ ജില്ലയിൽ 70 വയസ്സുകാരി വെടിയേറ്റ് കൊല്ലപ്പെട്ടു. പനാപുർ ഒപി പോലീസ് സ്റ്റേഷൻ പരിധിയിലെ രാംതോഹ്‌മ ഗ്രാമത്തിൽ താമസിക്കുന്ന ബൽദേവ് പണ്ഡിറ്റിന്റെ ഭാര്യ മർഛിയ ദേവിയാണ് ശനിയാഴ്ച രാത്രി അജ്ഞാത അക്രമികളുടെ വെടിയേറ്റ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടത്.

## Article Content

**മുസാഫർപുർ: [ **ബിഹാറിലെ മുസാഫർപുർ ജില്ലയിൽ 70 വയസ്സുകാരി വെടിയേറ്റ് കൊല്ലപ്പെട്ടു. പനാപുർ ഒപി പോലീസ് സ്റ്റേഷൻ പരിധിയിലെ രാംതോഹ്‌മ ഗ്രാമത്തിൽ താമസിക്കുന്ന ബൽദേവ് പണ്ഡിറ്റിന്റെ ഭാര്യ മർഛിയ ദേവിയാണ് ശനിയാഴ്ച രാത്രി അജ്ഞാത അക്രമികളുടെ വെടിയേറ്റ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ കുടുംബത്തിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിതെന്നത് പ്രദേശത്ത് വലിയ ആശങ്കയും പരിഭ്രാന്തിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതേ കുടുംബത്തിൽ നേരത്തെയും സമാനമായ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്.

2021 ജനുവരിയിൽ കുടുംബാംഗമായ രാമേശ്വർ പണ്ഡിറ്റും, 2023 ഡിസംബറിൽ മർഛിയ ദേവിയുടെ കൊച്ചുമകന്റെ ഭാര്യ സുനിത ദേവിയും സമാനമായി കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ ഈ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ, കേസ് അന്വേഷിക്കാനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിട്ടുണ്ട്.

റൂറൽ എസ്പി രാജേഷ് സിങ് പ്രഭാകർ, ഡിഎസ്പി അലയ് വത്സസ്, സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് കാന്തേഷ് കുമാർ മിശ്ര എന്നിവർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നു. സംഭവസ്ഥലത്തുനിന്ന് വെടിയുണ്ടയുടെ അവശിഷ്ടം പോലീസിന് ലഭിച്ചിട്ടുണ്ട്.

വ്യക്തിവൈരാഗ്യമോ ഭൂമി തർക്കമോ കുടുംബവഴക്കോ ആണോ ഈ ക്രൂരകൃത്യങ്ങൾക്ക് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൊലപാതകങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

അന്വേഷണം പൂർത്തിയാകാതെ പ്രതികളെക്കുറിച്ചോ കൊലപാതകകാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പറയാനാവില്ലെന്ന് എസ്എസ്പി മിശ്ര വ്യക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി രാംതോഹ്‌മ ഗ്രാമത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367607/70-year-old-woman-shot-dead-in-bihar)