---
title: "കുടുംബതർക്കം കൂട്ടക്കൊലയിൽ കലാശിച്ചു; യുപിയിൽ ജ്യേഷ്ഠനെയും ഭാര്യയെയും മൂന്ന് വയസ്സുകാരനെയും 16-കാരൻ വെട്ടിക്കൊലപ്പെടുത്തി"
english_title: "Family Dispute, Gorakhpur Triple Murder, Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367604/family-dispute-gorakhpur-triple-murder-uttar-pradesh"
published_at: "2026-06-22T14:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3900a7e0170_Family_Dispute,_Gorakhpur_Triple_Murder,_Uttar_Pradesh.jpg"
keywords: ["Latest News", "Family Dispute", "Gorakhpur Triple Murder", "Uttar Pradesh"]
---

# കുടുംബതർക്കം കൂട്ടക്കൊലയിൽ കലാശിച്ചു; യുപിയിൽ ജ്യേഷ്ഠനെയും ഭാര്യയെയും മൂന്ന് വയസ്സുകാരനെയും 16-കാരൻ വെട്ടിക്കൊലപ്പെടുത്തി

> **Lead Summary:** ലഖ്നൗ: ഉത്തർപ്രദേശിലെ ഗൊരഖ്‌പുരിൽ ജ്യേഷ്ഠനെയും ഭാര്യയെയും മൂന്ന് വയസ്സുള്ള മകനെയും 16-കാരൻ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അമിത്, ഭാര്യ രഞ്ജന, മകൻ റെയാൻ എന്നിവരെയാണ് കൗമാരക്കാരൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത് മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കുടുംബതർക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാധികമിക നിഗമനം.

## Article Content

ലഖ്നൗ: ഉത്തർപ്രദേശിലെ ഗൊരഖ്‌പുരിൽ ജ്യേഷ്ഠനെയും ഭാര്യയെയും മൂന്ന് വയസ്സുള്ള മകനെയും 16-കാരൻ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അമിത്, ഭാര്യ രഞ്ജന, മകൻ റെയാൻ എന്നിവരെയാണ് കൗമാരക്കാരൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത് മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കുടുംബതർക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാധികമിക നിഗമനം.

മറ്റൊരു മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രതിയുടെ പിതാവ് അലർച്ച കേട്ട് ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന അമിത്തിനെയും ഭാര്യയെയും മകനെയും കണ്ടത്. തന്റെ ഇളയ മകൻ കൈയിൽ ആയുധവുമായി മുറിയിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടതായും പിതാവ് പറഞ്ഞു. അയൽക്കാരെയും പോലീസിനെയും വിവരമറിയിച്ചതിനെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന്റെ മുകളിലത്തെ നിലയിൽ നിന്നുമാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് രക്തം പുരണ്ട ആയുധവും കണ്ടെടുത്തു.

പ്രതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും കുറ്റകൃത്യം നടന്ന സ്ഥലം വിശദമായി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കുടുംബാംഗങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367604/family-dispute-gorakhpur-triple-murder-uttar-pradesh)