---
title: "വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി: പദ്ധതി ഉപേക്ഷിച്ചത് ലഹരി ഉപയോഗം ഭയന്നെന്ന് കെ.എൻ. ബാലഗോപാൽ"
english_title: "Tax on low-alcohol,Drug use, K.N. Balagopal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367602/tax-on-low-alcohol-drug-use-kn-balagopal"
published_at: "2026-06-22T14:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38fff5c94a3_KN_BALAGOPAL.jpg"
keywords: ["Latest News", "Thiruvanandapuram", "Tax On Low-Alcohol"]
---

# വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി: പദ്ധതി ഉപേക്ഷിച്ചത് ലഹരി ഉപയോഗം ഭയന്നെന്ന് കെ.എൻ. ബാലഗോപാൽ

> **Lead Summary:** **തിരുവനന്തപുരം: [**വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി സംബന്ധിച്ച വിഷയത്തിൽ നിലവിലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്ത്. ക

## Article Content

**തിരുവനന്തപുരം: [**വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി സംബന്ധിച്ച വിഷയത്തിൽ നിലവിലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്ത്. ക

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇത്തരമൊരു നിർദ്ദേശം പരിഗണനയിലുണ്ടായിരുന്നെങ്കിലും നടപ്പിലാക്കിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്യത്തിന്റെ ലഭ്യത വർദ്ധിക്കുന്നത് പുതിയൊരു ലഹരി ഉപയോഗ രീതിക്ക് കാരണമാകുമെന്നും, യുവതലമുറയെ ലഹരിയിലേക്ക് നയിക്കാൻ ഇത് വഴിവെക്കുമെന്നുമുള്ള ആശങ്കകൾ മൂലമാണ് അന്നത്തെ സർക്കാർ ആ പദ്ധതി ഉപേക്ഷിച്ചത്.

കൂടാതെ, 251 ശതമാനം ഉയർന്ന നികുതി നിരക്ക് ഈ പദ്ധതിയെ അപ്രായോഗികമാക്കുകയും ചെയ്തിരുന്നു. ഈ പദ്ധതിയാണ് ഇപ്പോൾ പുതിയ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ മന്ത്രിസഭയ്ക്കുള്ളിൽ തന്നെ ഭിന്നതയുണ്ടെന്നും, എക്സൈസ് മന്ത്രിയുടെ പ്രതികരണങ്ങളിൽ നിന്ന് തന്നെ കാര്യങ്ങളിൽ വ്യക്തതയില്ലായ്മ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസമായേ സർക്കാർ അധികാരമേറ്റിട്ടുള്ളൂ എന്നതുകൊണ്ടാണ് പ്രതിപക്ഷം നിലവിൽ വലിയ വിമർശനങ്ങൾ ഉന്നയിക്കാത്തത്.

എന്നാൽ മദ്യനയത്തിലും പി.എം. ശ്രീ പദ്ധതിയിലും സർക്കാരിന് കൂട്ടായ തീരുമാനങ്ങളോ വ്യക്തമായ നയമോ ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ സർക്കാരിനുള്ളിലും ഭരണമുന്നണിയിലും കൃത്യമായ യോജിപ്പില്ലെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367602/tax-on-low-alcohol-drug-use-kn-balagopal)