---
title: "കിളിമാനൂരിൽ ഏഴാംക്ലാസ് വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വയോധികൻ അറസ്റ്റിൽ"
english_title: "Elderly man arrested for sexually assaulting seventh grade student in Kilimanoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367573/elderly-man-arrested-for-sexually-assaulting-seventh-grade-student-in-kilimanoor"
published_at: "2026-06-22T13:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38f0254fd6f_cxxsc.jpg"
keywords: ["latest news", "Kilimanoor", "sexually assaulting"]
---

# കിളിമാനൂരിൽ ഏഴാംക്ലാസ് വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വയോധികൻ അറസ്റ്റിൽ

> **Lead Summary:** കിളിമാനൂര്‍: **[**എഴാംക്ലാസ് വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പാങ്ങോട് കാഞ്ചിനട സ്വദേശി അബ്ദുള്‍ റഷീദ് അറസ്റ്റിലായി. കഴിഞ്ഞ ഏഴിന് വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം.

## Article Content

കിളിമാനൂര്‍: **[**എഴാംക്ലാസ് വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പാങ്ങോട് കാഞ്ചിനട സ്വദേശി അബ്ദുള്‍ റഷീദ് അറസ്റ്റിലായി. കഴിഞ്ഞ ഏഴിന് വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം.

വിദ്യാർഥി വീട്ടില്‍നിന്ന് ട്യൂഷന്‍ സെന്ററിലേക്ക് നടന്നുപോകുമ്പോള്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെ കിളിമാനൂർ പൊലീസില്‍ പരാതി നൽകി. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367573/elderly-man-arrested-for-sexually-assaulting-seventh-grade-student-in-kilimanoor)