---
title: "കോതമംഗലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്; ഒൻപതുവയസുകാരന് ഗുരുതരം"
english_title: "Four people, including a child, injured after car falls into a Ravine in Kothamangalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367563/four-people-including-a-child-injured-after-car-falls-into-a-Ravine-in-kothamangalam"
published_at: "2026-06-22T13:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38e8039b30b_cdcd.jpg"
keywords: ["latest news", "Kothamangalam", "car"]
---

# കോതമംഗലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്; ഒൻപതുവയസുകാരന് ഗുരുതരം

> **Lead Summary:** കോതമംഗലം: **[** കുട്ടമ്പുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. കുട്ടമ്പുഴ, ബ്ലാവനക്ക് സമീപം ഞായറാഴ്ച വൈകീട്ടാണ് അപകടം. പൂയംകുട്ടിയിൽനിന്ന് മടങ്ങുകയായിരുന്ന കുട്ടമ്പുഴ സ്വദേശികളായ സംഘം സഞ്ചരിച്ചിരുന്ന കാർ പീച്ചക്കര വളവിൽ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

## Article Content

കോതമംഗലം: **[** കുട്ടമ്പുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. കുട്ടമ്പുഴ, ബ്ലാവനക്ക് സമീപം ഞായറാഴ്ച വൈകീട്ടാണ് അപകടം. പൂയംകുട്ടിയിൽനിന്ന് മടങ്ങുകയായിരുന്ന കുട്ടമ്പുഴ സ്വദേശികളായ സംഘം സഞ്ചരിച്ചിരുന്ന കാർ പീച്ചക്കര വളവിൽ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

മലയൻ കണ്ടത്തിൽ എം.ഡി. അജയൻ (47), മകൻ ആദിദേവ് അജയൻ (9), കോച്ചേരി ജോസഫ് ജോൺ (57), മാഞ്ഞുരാൻ ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ആദിദേവിനെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367563/four-people-including-a-child-injured-after-car-falls-into-a-Ravine-in-kothamangalam)