---
title: "പത്തനംതിട്ടയിൽ കിണറ്റിൽ വീണ കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി; പുറത്തെത്തിയ ഉടൻ കാട്ടിലേക്ക് ഓടിമറഞ്ഞു"
english_title: "Forest Department rescues baby elephant that fell into well in Pathanamthitta "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367560/Forest-Department-rescues-baby-elephant-that-fell-into-well-in-Pathanamthitta"
published_at: "2026-06-22T12:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38e479a396d_fghdg.jpg"
keywords: ["latest news", "Pathanamthitta", "Forest Department", "elephant  fell", "rescues"]
---

# പത്തനംതിട്ടയിൽ കിണറ്റിൽ വീണ കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി; പുറത്തെത്തിയ ഉടൻ കാട്ടിലേക്ക് ഓടിമറഞ്ഞു

> **Lead Summary:** പത്തനംതിട്ട: **[**തണ്ണിത്തോട്ടിൽ ജനവാസ മേഖലയിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ കുട്ടിയാനയെ വനംവകുപ്പ് അധികൃതർ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. തണ്ണിത്തോട് മേക്കണത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. ഏറെ നേരത്തെ കഠിനശ്രമത്തിനൊടുവിലാണ് ആനയെ പുറത്തെടുക്കാനായത്.

## Article Content

പത്തനംതിട്ട: **[**തണ്ണിത്തോട്ടിൽ ജനവാസ മേഖലയിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ കുട്ടിയാനയെ വനംവകുപ്പ് അധികൃതർ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. തണ്ണിത്തോട് മേക്കണത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. ഏറെ നേരത്തെ കഠിനശ്രമത്തിനൊടുവിലാണ് ആനയെ പുറത്തെടുക്കാനായത്.

ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് പറമ്പിലെ കിണറ്റിൽ അകപ്പെട്ടത്. കിണറ്റിൽ നിന്ന് ആനയുടെ ചിഹ്നം വിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം വനപാലകരെ അറിയിച്ചത്.

കിണറ്റിൽ വെള്ളമില്ലാതിരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തോതിൽ സഹായകരമായി. എങ്കിലും ആനയെ പരിക്കേൽക്കാതെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ഉദ്യോഗസ്ഥർക്ക് ഏറെ സമയം പ്രയത്നിക്കേണ്ടി വന്നു.

 കിണറ്റിൽ നിന്ന് കരയ്ക്ക് കയറിയ ഉടൻ തന്നെ കുട്ടിയാന വനമേഖലയിലേക്ക് ഓടിപ്പോയി. തണ്ണിത്തോട്, അത്തംകുളം തുടങ്ങിയ പ്രദേശങ്ങളിൽ വന്യജീവി ശല്യവും ജനവാസ മേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റവും പതിവാണെന്ന് നാട്ടുകാർ പറയുന്നു. വന്യജീവി ആക്രമണങ്ങൾ തടയാൻ അധികൃതർ കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശത്ത് ശക്തമായ ജനകീയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367560/Forest-Department-rescues-baby-elephant-that-fell-into-well-in-Pathanamthitta)