---
title: "ചീരയ്ക്കൊപ്പം കഞ്ചാവ്...;  പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം, അസം സ്വദേശി പിടിയിൽ "
english_title: "Attempt to smuggle ganja along with vegetables in Perumbavoor, foreign national arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367543/attempt-to-smuggle-ganja-along-with-vegetables-in-perumbavoor-foreign-national-arrested"
published_at: "2026-06-22T12:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38dc3fb9c83_kochi.jpg"
keywords: ["Latest News", "Smuggle Ganja", "Perumbavoor", "Operation Toofan"]
---

# ചീരയ്ക്കൊപ്പം കഞ്ചാവ്...;  പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം, അസം സ്വദേശി പിടിയിൽ 

> **Lead Summary:** **കൊച്ചി: ** പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ ഇതര സംസ്ഥാനക്കാരനെ പൊലീസ് ബസിനുള്ളിൽനിന്ന് പിടികൂടി. അസം സ്വദേശി ഹസീബുൾ ആണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ചീരയ്ക്കൊപ്പം പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

## Article Content

**കൊച്ചി: ** പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ ഇതര സംസ്ഥാനക്കാരനെ പൊലീസ് ബസിനുള്ളിൽനിന്ന് പിടികൂടി. അസം സ്വദേശി ഹസീബുൾ ആണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ചീരയ്ക്കൊപ്പം പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസ് പെരുമ്പാവൂരിൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് സംഭവം. ബസിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ പ്രതി ബസിൻ്റെ ബർത്തിലേക്ക് കഞ്ചാവ് വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പൊലീസ് പ്രതിയെ പിടികൂടി.

അതിനിടെ, പെരുമ്പാവൂരിൽ നിരോധിത ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചതിന് മറ്റു ചിലരും പിടിയിലായി. നിരോധിത ലഹരിവസ്തുക്കൾ സ്വകാര്യ ബസുകളിൽ കടത്താൻ ശ്രമിക്കവെയാണ് അറസ്റ്റുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367543/attempt-to-smuggle-ganja-along-with-vegetables-in-perumbavoor-foreign-national-arrested)