---
title: "അടിവസ്ത്രത്തിലും പോക്കറ്റിലും ലക്ഷങ്ങളുടെ രാസലഹരി; യുവാവും യുവതിയും പന്നിയങ്കരയിൽ പിടിയിൽ"
english_title: "Synthetic Drug, Man and Woman Arrested, Panniyankara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367538/synthetic-drug-man-and-woman-arrested-panniyankara"
published_at: "2026-06-22T12:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69944d32d4961_gcc_arested_.jpg"
keywords: ["Latest News", "Synthetic Drug", "Man and Woman Arrested", "Panniyankara"]
---

# അടിവസ്ത്രത്തിലും പോക്കറ്റിലും ലക്ഷങ്ങളുടെ രാസലഹരി; യുവാവും യുവതിയും പന്നിയങ്കരയിൽ പിടിയിൽ

> **Lead Summary:** വടക്കഞ്ചേരി: ലക്ഷങ്ങൾ വിലവരുന്ന മാരക രാസലഹരിമരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും വടക്കഞ്ചേരി പോലീസിന്റെ പിടിയിലായി. കോട്ടയം പൊൻകുന്നം സ്വദേശിനി എലിസബത്ത് , ഈരാറ്റുപേട്ട അരുവിച്ചിറ സ്വദേശി ഷാഹുൽ സുനീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്തു നിന്നാണ് ഇവർ വടക്കഞ്ചേരി പോലീസിന്റെ വലയിലാകുന്നത്.

## Article Content

വടക്കഞ്ചേരി: ലക്ഷങ്ങൾ വിലവരുന്ന മാരക രാസലഹരിമരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും വടക്കഞ്ചേരി പോലീസിന്റെ പിടിയിലായി. കോട്ടയം പൊൻകുന്നം സ്വദേശിനി എലിസബത്ത് , ഈരാറ്റുപേട്ട അരുവിച്ചിറ സ്വദേശി ഷാഹുൽ സുനീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്തു നിന്നാണ് ഇവർ വടക്കഞ്ചേരി പോലീസിന്റെ വലയിലാകുന്നത്.

പ്രതികളിൽ നിന്ന് ആകെ 45.253 ഗ്രാം എം ഡി എം എ ആണ് പൊലീസ് കണ്ടെടുത്തത്. ഇതിൽ 24.089 ഗ്രാം ഷാഹുലിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു. പിടിക്കപ്പെട്ട എം ഡി എം എ ബെംഗളൂരുവിൽ നിന്ന് വാങ്ങിയതാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്ന് രണ്ട് വ്യത്യസ്ത ട്രാവൽ ബസുകളിലായി കേരളത്തിലെത്തിയ ഇരുവരും പന്നിയങ്കരയിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് കോട്ടയത്തേക്ക് ഒന്നിച്ച് യാത്ര ചെയ്യാൻ വേണ്ടി മറ്റൊരു ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367538/synthetic-drug-man-and-woman-arrested-panniyankara)