---
title: " വിവാഹചടങ്ങിന് പങ്കെടുത്താൻ വന്നതാണോ? അതിരപ്പിള്ളിയിൽ വിവാഹവീട്ടിൽ  കാട്ടാന ആക്രമണം; ചിതറിയോടി ബന്ധുക്കൾ, മൂന്നുപേർക്ക് പരിക്ക് "
english_title: " Wild elephant attacks wedding house in Athirappilly"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367504/wild-elephant-attacks-wedding-house-in-athirappilly"
published_at: "2026-06-22T11:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38c9019dbd1_wildelephant.jpg"
keywords: ["Wild elephant", "Wild elephant attack", "wedding house", "Athirappilly"]
---

#  വിവാഹചടങ്ങിന് പങ്കെടുത്താൻ വന്നതാണോ? അതിരപ്പിള്ളിയിൽ വിവാഹവീട്ടിൽ  കാട്ടാന ആക്രമണം; ചിതറിയോടി ബന്ധുക്കൾ, മൂന്നുപേർക്ക് പരിക്ക് 

> **Lead Summary:** **തൃശൂർ: ** അതിരപ്പിള്ളി വെറ്റിലപാറ വഞ്ചിക്കടവ് റോഡിൽ കാട്ടാനയാക്രമണം. ഞായറാഴ്ചയോടെയായിരുന്നു സംഭവം. ഇടയാലത്ത്പറമ്പിൽ മധുവിന്റെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ബന്ധുക്കൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

## Article Content

**തൃശൂർ: ** അതിരപ്പിള്ളി വെറ്റിലപാറ വഞ്ചിക്കടവ് റോഡിൽ കാട്ടാനയാക്രമണം. ഞായറാഴ്ചയോടെയായിരുന്നു സംഭവം. ഇടയാലത്ത്പറമ്പിൽ മധുവിന്റെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ബന്ധുക്കൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

മധുവിന്റെ മകന്റെ വിവാഹചടങ്ങിന് എത്തിയതായിരുന്നു സംഘം. കാട്ടാനയുടെ വരവ് കണ്ട് ആളുകൾ ചിതറിയോടി. ഓട്ടത്തിൽ മൂന്നുരപേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

ആളുകളെ ഓടിച്ച ശേഷം കാട്ടാന നേരെ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന മകൻ മിഥുന്റെ ബൈക്കിന് നേരെ തിരിഞ്ഞു. ആളുകൾ വേഗത്തിൽ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

അടുത്തിടെയായി അതിരപ്പിള്ളിയിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവനും നഷ്ടപ്പെട്ടിരുന്നു. പ്രദേശത്തെ കൃഷിയിടങ്ങളും മറ്റും കാട്ടാനകൾ നശിപ്പിക്കുന്നതും പതിവ് കാഴ്ചയാവുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367504/wild-elephant-attacks-wedding-house-in-athirappilly)