---
title: "ലോസ് ആഞ്ചൽസിലിരുന്ന് പെൻഷൻ അപേക്ഷ; പെൻഷൻ വിതരണത്തിൽ അപാകതയുണ്ടെന്ന് മുഖ്യമന്ത്രി, അർഹരായവർക്ക് പെൻഷൻ മുടങ്ങില്ല"
english_title: "Irregularities in pension distribution, Chief Minister V.D. Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367496/irregularities-in-pension-distribution-chief-minister-vd-satheesan"
published_at: "2026-06-22T10:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38c3fc243f0_vd.jpg"
keywords: ["Latest News", "Thiruvanandapuram", "Pension"]
---

# ലോസ് ആഞ്ചൽസിലിരുന്ന് പെൻഷൻ അപേക്ഷ; പെൻഷൻ വിതരണത്തിൽ അപാകതയുണ്ടെന്ന് മുഖ്യമന്ത്രി, അർഹരായവർക്ക് പെൻഷൻ മുടങ്ങില്ല

> **Lead Summary:** **തിരുവനന്തപുരം: [ **ക്ഷേമ പെൻഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുമെന്നും അർഹരായവർക്ക് പെൻഷൻ ഉറപ്പാക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: [ **ക്ഷേമ പെൻഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുമെന്നും അർഹരായവർക്ക് പെൻഷൻ ഉറപ്പാക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

ക്ഷേമ പെൻഷൻ പട്ടികയിൽ അനർഹരായവരുണ്ടെന്നും ഇത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോസ് ആഞ്ചൽസിൽ താമസിക്കുന്ന ഒരാൾ തനിക്ക് പെൻഷൻ കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അർഹരായവർക്ക് പെൻഷൻ മുടങ്ങാതെ ലഭിക്കുമെന്നും, 3,000 രൂപയായി വർധിപ്പിക്കുമെന്ന വാഗ്ദാനം എത്രയും വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും, കഴിഞ്ഞ സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയ ഈ പദ്ധതി തുടരുന്ന കാര്യത്തിൽ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

മകൻ വിദേശത്തുള്ളതിന്റെ പേരിൽ അമ്മയ്ക്ക് പെൻഷൻ നിഷേധിക്കുന്നത് ശരിയാണോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന്, അർഹരായ ആർക്കും പെൻഷൻ നഷ്ടപ്പെടരുത് എന്ന് മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

കൂടാതെ, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കുമെന്നും, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ ലഭിക്കും വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367496/irregularities-in-pension-distribution-chief-minister-vd-satheesan)