---
title: "പുല്ലൂർ ദേശീയപാതയിലെ അപകടം: ലോറിയും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു"
english_title: "Accident on Pullur National Highway, Auto driver dies, Kanhangad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367495/accident-on-pullur-national-highway-auto-driver-dies-"
published_at: "2026-06-22T10:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23f423b9fa6_accident.jpg"
keywords: ["Latest News", "Pullur National Highway", "Accident", "Auto Driver Dies", "Kanhangad"]
---

# പുല്ലൂർ ദേശീയപാതയിലെ അപകടം: ലോറിയും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

> **Lead Summary:** കാഞ്ഞങ്ങാട്: ലോറിയും ഇലക്ട്രിക് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. ബല്ലാ കടപ്പുറം സ്വദേശി സി.എച്ച്. മുഹമ്മദ്കുഞ്ഞി ആണ് മരിച്ചത്. അപകടത്തെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

## Article Content

കാഞ്ഞങ്ങാട്: ലോറിയും ഇലക്ട്രിക് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. ബല്ലാ കടപ്പുറം സ്വദേശി സി.എച്ച്. മുഹമ്മദ്കുഞ്ഞി ആണ് മരിച്ചത്. അപകടത്തെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

ഒരാഴ്ച മുൻപ് പുല്ലൂർ ദേശീയപാതയിലായിരുന്നു അപകടം സംഭവിച്ചത്. മുഹമ്മദ് കുഞ്ഞി ഓടിച്ചിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367495/accident-on-pullur-national-highway-auto-driver-dies-)