---
title: " എങ്ങനെ പോയാലും കുടുങ്ങും ....! തലശ്ശേരിയിൽ കാറിൽ മെത്താംഫിറ്റമിനും കഞ്ചാവുമായി സഞ്ചരിച്ച കണ്ണൂർ സ്വദേശി യുവാവ് പിടിയിൽ"
english_title: "A Kannur native was arrested for traveling with methamphetamine and cannabis in a car in Thalassery."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367484/a-kannur-native-was-arrested-for-traveling-with-methamphetamine-and-cannabis-in-a-car-in-thalassery"
published_at: "2026-06-22T09:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38ba211dfb1_arrest.jpg"
keywords: ["Thalassery", "Methamphetamine", "Cannabis", "Kannur native", "Arrest"]
---

#  എങ്ങനെ പോയാലും കുടുങ്ങും ....! തലശ്ശേരിയിൽ കാറിൽ മെത്താംഫിറ്റമിനും കഞ്ചാവുമായി സഞ്ചരിച്ച കണ്ണൂർ സ്വദേശി യുവാവ് പിടിയിൽ

> **Lead Summary:** ** തലശ്ശേരി : **ഓപ്പറേഷൻ തണ്ടർ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ തലശ്ശേരിയിൽ മെത്താംഫിറ്റമിനും കഞ്ചാവുമായി വാഹന സഹിതം യുവാവ് പിടിയിൽ.

## Article Content

** തലശ്ശേരി : **ഓപ്പറേഷൻ തണ്ടർ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ തലശ്ശേരിയിൽ മെത്താംഫിറ്റമിനും കഞ്ചാവുമായി വാഹന സഹിതം യുവാവ് പിടിയിൽ.

കണ്ണൂർ തിലാന്നൂർ സ്വദേശി അസ്മാസ് വീട്ടിൽ അബ്ദുൾ മനാഫ് വി.പിയാണ് അറസ്റ്റിലായത്. തലശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആദർശ്ജി.യുടെ നേതൃത്വത്തിൽ തലശ്ശേരി -കോപ്പാലം റോഡിൽ അണ്ടർപാസിന് സമീപം നടത്തിയ വാഹനപരിശോധയിലാണ്_KL 43_ J O313 20 കാറിൻ്റെഡാഷ് ബോർഡിനകത്ത് നിന്നും 10ഗ്രാം കഞ്ചാവും 4.599 ഗ്രാം മെത്താംഫിറ്റമിനും കണ്ടെത്തിയത്.

തുടർന്ന് കാറോടിച്ച അബ്ദുൾ മനാഫ് വി.പി യുടെ ദേഹപരിശോധനയിൽ 4.599 ഗ്രാം മെത്താംഫിറ്റമിനും മൊബൈൽ ഫോണും കണ്ടെടുത്തു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ സന്തോഷ് ടി,ഷിബു കെ. സി. പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ് ) മാരായ സുമേഷ് എം.കെ പ്രസന്ന. എം.കെ. സിഇഒ മാരായ അഖിൽ വി . ഷിനോയ് വി , ദീപ ഡ്രൈവർ സരിൻ എന്നിവർ റെയിഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367484/a-kannur-native-was-arrested-for-traveling-with-methamphetamine-and-cannabis-in-a-car-in-thalassery)