---
title: "സ്വർണവിലയിൽ നേരിയ വ്യത്യാസം; സംസ്ഥാനത്തെ ഇന്നത്തെ വിപണി നിരക്കുകൾ ഇങ്ങനെ"
english_title: "Gold price today-new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367483/ship-catches-fire-in-vypin-new"
published_at: "2026-06-22T09:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23a1ad66ade_gold.jpg"
keywords: ["Latest News", "Thiruvanandapuram", "Gold Rate Today"]
---

# സ്വർണവിലയിൽ നേരിയ വ്യത്യാസം; സംസ്ഥാനത്തെ ഇന്നത്തെ വിപണി നിരക്കുകൾ ഇങ്ങനെ

> **Lead Summary:** **തിരുവനന്തപുരം: [** സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. പവന് 320 രൂപ വർധിച്ച് 1,07,440 രൂപയും, ഗ്രാമിന് 40 രൂപ കൂടി 13,230 രൂപയുമാണ് ഇന്നത്തെ നിരക്ക്.

## Article Content

**തിരുവനന്തപുരം: [** സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. പവന് 320 രൂപ വർധിച്ച് 1,07,440 രൂപയും, ഗ്രാമിന് 40 രൂപ കൂടി 13,230 രൂപയുമാണ് ഇന്നത്തെ നിരക്ക്.

24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,651 രൂപയും പവന് 1,17,208 രൂപയുമാണ് വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 10,988 രൂപയിലും പവന് 87,904 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വില കിലോഗ്രാമിന് 2,54,000 രൂപയും ഗ്രാമിന് 254 രൂപയുമായി തുടരുന്നു.

ഇറാനും യുഎസും തമ്മിലുള്ള സമാധാന കരാർ നിലവിൽ വന്നതാണ് സ്വർണവിലയിലെ ഈ മാറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. കൂടാതെ, ആഗോള വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും ആഭ്യന്തര വിപണിയിൽ വില ഉയർത്താൻ കാരണമായിട്ടുണ്ട്.

ക്രൂഡോയിൽ വിലയിലെ വർധനവ്, പണപ്പെരുപ്പം, ഡോളറിന്റെ കരുത്ത് എന്നിവ സ്വർണത്തിന്റെ ഡിമാൻഡിനെ വരുംദിവസങ്ങളിലും സ്വാധീനിച്ചേക്കാം. ആഭരണങ്ങളുടെ പണിക്കൂലി ഓരോ ഡിസൈനുകൾക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367483/ship-catches-fire-in-vypin-new)