---
title: "  പുഴയിലേക്ക് ചാടുന്നത് ആദ്യം  കണ്ടത് ഓട്ടോറിക്ഷാ ഡ്രൈവർ, ഫറോക്ക് പഴയ പാലത്തിൽ നിന്നും  ചാലിയാറിൽ ചാടിയ യുവതിക്കായി  തിരച്ചിൽ  ഊർജിതം "
english_title: "The search is in full swing for the young woman who jumped into the Chaliyar river from the old Farokh bridge in Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367478/the-search-is-in-full-swing-for-the-young-woman-who-jumped-into-the-chaliyar-river-from-the-old-farokh-bridge-in-kozhikode"
published_at: "2026-06-22T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38b2e9d6ebf_chaliyar.jpg"
keywords: ["Kozhikode Farok Old Bridge", "Search for young woman", "Suicide attempt"]
---

#   പുഴയിലേക്ക് ചാടുന്നത് ആദ്യം  കണ്ടത് ഓട്ടോറിക്ഷാ ഡ്രൈവർ, ഫറോക്ക് പഴയ പാലത്തിൽ നിന്നും  ചാലിയാറിൽ ചാടിയ യുവതിക്കായി  തിരച്ചിൽ  ഊർജിതം 

> **Lead Summary:** കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിക്കായി തിരച്ചിൽ ഊർജിതം . ഇന്നലെ രാത്രി 8:30 ഓടെയായിരുന്നു സംഭവം.

## Article Content

കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിക്കായി തിരച്ചിൽ ഊർജിതം . ഇന്നലെ രാത്രി 8:30 ഓടെയായിരുന്നു സംഭവം.

പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ ഫറോക്ക് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഫറോക്ക് പോലീസും മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി പുഴയിൽ ഇന്നലെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. രാത്രിയായതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നുവെങ്കിലും ഇന്ന് രാവിലെ മുതൽ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ചാടിയ യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367478/the-search-is-in-full-swing-for-the-young-woman-who-jumped-into-the-chaliyar-river-from-the-old-farokh-bridge-in-kozhikode)