---
title: "ലോകകപ്പിൽ പടയോട്ടം തുടർന്ന് സലയും സംഘവും; ന്യൂസിലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്  തകർത്ത് ഈജിപ്ത് "
english_title: "New Zealand Egypt match, FIFA World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367476/new-zealand-egypt-match-fifa-world-cup"
published_at: "2026-06-22T09:25:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38b28143080_EGYPT.jpg"
keywords: ["Latest News", "Fifa World Cup", "Sports News", "New Zealand Egypt Match"]
---

# ലോകകപ്പിൽ പടയോട്ടം തുടർന്ന് സലയും സംഘവും; ന്യൂസിലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്  തകർത്ത് ഈജിപ്ത് 

> **Lead Summary:** **വാൻകൂവർ: [ **ലോകകപ്പ് ഫുട്ബോളിൽ ന്യൂസിലാൻഡിനെ തകർത്ത് ഈജിപ്ത് തങ്ങളുടെ ആദ്യ വിജയം കുറിച്ചു. വാൻകൂവറിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സലയും സംഘവും വിജയം പിടിച്ചെടുത്തത്.

## Article Content

**വാൻകൂവർ: [ **ലോകകപ്പ് ഫുട്ബോളിൽ ന്യൂസിലാൻഡിനെ തകർത്ത് ഈജിപ്ത് തങ്ങളുടെ ആദ്യ വിജയം കുറിച്ചു. വാൻകൂവറിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സലയും സംഘവും വിജയം പിടിച്ചെടുത്തത്.

ബെൽജിയം സമനിലയിൽ കുരുങ്ങിയതോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കുയരാനും ഈജിപ്തിനായി. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ ഫിൻ സർമാനിലൂടെ ന്യൂസിലാൻഡ് ആണ് ആദ്യം ലീഡ് നേടിയത്.

ആദ്യ പകുതിയിൽ ഈ ആധിപത്യം തുടരാൻ അവർക്ക് കഴിഞ്ഞെങ്കിലും, അമ്പത്തിയെട്ടാം മിനിറ്റിൽ മുസ്തഫ സീക്കോയിലൂടെ ഈജിപ്ത് തിരിച്ചടിച്ചു. പിന്നാലെ അറുപത്തിയേഴാം മിനിറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് സല തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇടതുകാലുകൊണ്ട് തൊടുത്ത മനോഹരമായ ഷോട്ടിലൂടെ ഈജിപ്തിനെ മുന്നിലെത്തിച്ചു.

തുടർന്ന് ട്രേസിഗുവറ്റ് കൂടി ലക്ഷ്യം കണ്ടതോടെ ഈജിപ്തിന്റെ വിജയം പൂർത്തിയായി. ഈ ജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തിയ ഈജിപ്ത് നോക്ക്ഔട്ട് ഘട്ടത്തിലേക്കുള്ള സാധ്യതകൾ സജീവമാക്കി.

രണ്ട് പോയിന്റ് വീതമുള്ള ഇറാനും ബെൽജിയവുമാണ് ഗ്രൂപ്പിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ജൂൺ 27-ന് നടക്കുന്ന നിർണായക മത്സരങ്ങളിൽ ഈജിപ്ത് ഇറാനെ നേരിടുമ്പോൾ, ബെൽജിയം ന്യൂസിലാൻഡിനെതിരെ കളത്തിലിറങ്ങും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367476/new-zealand-egypt-match-fifa-world-cup)