---
title: "കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി എന്ന വ്യാജ പ്രചരണം; പരാതി നല്‍കി എ എ റഹീം എംപി"
english_title: "A. A. Rahim MP files complaint over false propaganda that Kafir was ordered to make screenshots"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367449/a-a-rahim-mp-files-complaint-over-false-propaganda-that-kafir-was-ordered-to-make-screenshots"
published_at: "2026-06-22T06:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3884d8c2bec_complaint.jpg"
keywords: ["Latest News", "Kafir Screen Shot", "A A Rahim", "Complaint"]
---

# കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി എന്ന വ്യാജ പ്രചരണം; പരാതി നല്‍കി എ എ റഹീം എംപി

> **Lead Summary:** തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി എന്ന വ്യാജ പ്രചരണത്തില്‍ പരാതി നല്‍കി എ എ റഹീം എംപി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരാതിയുടെ വിവരം എ എ റഹീം അറിയിച്ചത്.

## Article Content

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി എന്ന വ്യാജ പ്രചരണത്തില്‍ പരാതി നല്‍കി എ എ റഹീം എംപി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരാതിയുടെ വിവരം എ എ റഹീം അറിയിച്ചത്.

വ്യാജപ്രചരണങ്ങള്‍ക്കെതിരായ നിയമനടപടികള്‍ തുടരുന്നതിന്റെ ഭാഗമായി മറ്റൊരു വ്യാജ പ്രചരണത്തിനെതിരായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. നവമാധ്യമത്തിലെ ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പോസ്റ്റിലുണ്ട്.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീമിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി ജിതിന്‍ ഭാസ്‌കര്‍ മൊഴി നല്‍കി എന്നായിരുന്നു പ്രചരണം. അഗസ്റ്റിന്‍ ചെറുപുഴ, സാജന്‍ അല്‍ഫോണ്‍സ് എന്നീ പ്രൊഫെലുകളില്‍ നിന്നും ഇത് പോസ്റ്റ് ചെയ്തിരിക്കുന്ന സ്‌ക്രീന്‍ ഷോട്ടും റഹീമിന്റെ പോസ്റ്റിനൊപ്പമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367449/a-a-rahim-mp-files-complaint-over-false-propaganda-that-kafir-was-ordered-to-make-screenshots)