---
title: "സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ ഫലം പ്രഖ്യാപിച്ചു"
english_title: "CBSE Plus Two revaluation results announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367445/cbse-plus-two-revaluation-results-announced"
published_at: "2026-06-21T22:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e34eab3d20_CBSE_1617691371.jpg"
keywords: ["Latest News", "CBSE Plus Two Revaluation Results", "Results", "CBSE"]
---

# സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ ഫലം പ്രഖ്യാപിച്ചു

> **Lead Summary:** ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ വേരിഫിക്കേഷൻ, റീ-വാല്യുവേഷൻ എന്നിവയ്ക്ക് അപേക്ഷിച്ചവരുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.

## Article Content

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ വേരിഫിക്കേഷൻ, റീ-വാല്യുവേഷൻ എന്നിവയ്ക്ക് അപേക്ഷിച്ചവരുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.

ലഭിച്ച അപേക്ഷകളിൽ 87 ശതമാനത്തിന്റെ ഫലമാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള അപേക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്നും മുഴുവൻ നടപടിക്രമങ്ങളും ഉടൻ പൂർത്തിയാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. ‌

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. [results. digilocker. gov. in ](http://results. digilocker. gov. in)എന്ന വെബ്സൈറ്റിലൂടെയും അപേക്ഷ സ്റ്റാറ്റസ് ലഭ്യമാകുമെന്ന് സിബിഎസ്ഇ അറിയിച്ചു.

കൃത്യത ഉറപ്പാക്കുന്നതിനായി എല്ലാ അപേക്ഷകളും ശക്തവും സുതാര്യവും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നതുമായ സംവിധാനത്തിലൂടെയാണ് പ്രോസസ് ചെയ്തിരിക്കുന്നതെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കി.

സ്ഥിരീകരിക്കാത്ത സോഷ്യല്‍ മീഡിയ പോസ്റ്റുകളിലോ കിംവദന്തികളിലോ വിശ്വസിക്കരുതെന്നും വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആധികാരികമായി വിവരങ്ങള്‍ക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക ആശയ വിനിമയങ്ങളെ ആശ്രയിക്കാനും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367445/cbse-plus-two-revaluation-results-announced)