---
title: "സൈക്കിൾ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം"
english_title: "A 12-year-old girl died tragically after falling 20 feet while cycling in Kakkanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367444/a-12-year-old-girl-died-tragically-after-falling-20-feet-while-cycling-in-kakkanad"
published_at: "2026-06-21T22:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2558b10ba4d_death.jpg"
keywords: ["Latest News", "Child Death Kakkanad", "Kochi"]
---

# സൈക്കിൾ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **എറണാകുളം: **കാക്കനാട് സൈക്കിൾ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. മാവേലിപുരം ഗുഡ് എർത്ത് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന റിഹാനയാണ് മരിച്ചത്.

## Article Content

**എറണാകുളം: **കാക്കനാട് സൈക്കിൾ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. മാവേലിപുരം ഗുഡ് എർത്ത് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന റിഹാനയാണ് മരിച്ചത്.

വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. സഹോദരനുമൊത്ത് സൈക്കിൾ ചവിട്ടുന്നതിനിടെ ആണ് അപകടമുണ്ടായത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367444/a-12-year-old-girl-died-tragically-after-falling-20-feet-while-cycling-in-kakkanad)