---
title: "കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി യുവതി; തിരച്ചിൽ തുടരുന്നു"
english_title: "Woman jumps into Chaliyar river from Kozhikode's Farooq old bridge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367442/woman-jumps-into-chaliyar-river-from-kozhikodes-farooq-old-bridge"
published_at: "2026-06-21T22:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3814a58bf71_CHALIYAR.jpg"
keywords: ["Latest News", "Chaliyar River", "Farooq Old Bridge", "Suicide Attempt"]
---

# കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി യുവതി; തിരച്ചിൽ തുടരുന്നു

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി യുവതി. ഇന്ന് രാത്രി 8:30 ഓടെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി യുവതി. ഇന്ന് രാത്രി 8:30 ഓടെയായിരുന്നു സംഭവം.

പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ ഫറോക്ക് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഫറോക്ക് പോലീസും മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി പുഴയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാത്രിയായതിനാൽ തിരച്ചിൽ ദുഷ്കരമാണെങ്കിലും രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. ചാടിയ യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367442/woman-jumps-into-chaliyar-river-from-kozhikodes-farooq-old-bridge)