---
title: " തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസിലെ പ്രതി ചാടിപ്പോയി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്"
english_title: "Accused absconded during evidence collection in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367430/accused-absconded-during-evidence-collection-in-thiruvananthapuram"
published_at: "2026-06-21T20:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929b490c4af3_police.1697912334.jpg"
keywords: ["Latest News", "Thiruvananthapuram", "Accused Absconded"]
---

#  തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസിലെ പ്രതി ചാടിപ്പോയി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി. പൂജപ്പുര സ്വദേശി ബിജോയ് ആണ് കസ്റ്റഡിയിൽ നിന്നും ചാടി പോയത്. മോഷണക്കേസിലെ പ്രതിയാണ്.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി. പൂജപ്പുര സ്വദേശി ബിജോയ് ആണ് കസ്റ്റഡിയിൽ നിന്നും ചാടി പോയത്. മോഷണക്കേസിലെ പ്രതിയാണ്.

വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്ന് സാധനങ്ങൾ കടത്തിയെന്നായിരുന്നു പരാതി. ഈ സാധനങ്ങൾ ബിജോയിയുടെ സ്വന്തം വീട്ടിൽ നിന്ന് കണ്ടെടുക്കുന്നതിനിടെയാണ് ചാടിപ്പോയത്. വിളപ്പിൽശാല പൊലീസ് പ്രതിക്കായി തെരച്ചിൽ തുടരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367430/accused-absconded-during-evidence-collection-in-thiruvananthapuram)