---
title: "കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം; രണ്ട് പേർക്ക് പരിക്ക്"
english_title: "One dead after being struck by lightning in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367416/one-dead-after-being-struck-by-lightning-in-kannur"
published_at: "2026-06-21T19:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09d7c731a15_death_kozhikode.jpg"
keywords: ["Latest News", "lightning", "Kannur"]
---

# കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം; രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com)]** **വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റു യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫിസ് ജീവനക്കാരി കൊല്ലാടയിലെ അഞ്ജു മാത്യു ആണ് മരിച്ചത്.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com)]** **വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റു യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫിസ് ജീവനക്കാരി കൊല്ലാടയിലെ അഞ്ജു മാത്യു ആണ് മരിച്ചത്.

വൈകുന്നേരം നാലു മണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണു അപകടം. സംഭവസമയത്തു അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്നു. സോനു സെബാസ്റ്റ്യനു പുറമെ ഫോറസ്റ്റ് വാച്ചർ സനീഷിനും ഇടിമിന്നലേറ്റു. ഇരുവർക്കും പരുക്കുണ്ട്.

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണു പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

അഞ്‌ജുവിനെയും ഭർത്താവ് സോനുവിനേയും കരുവൻചാൽ സെന്റ് ജോസഫ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഫോറസ്റ്റ് വാച്ചർ സനീഷ് ആലക്കോട് സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.

**[
](http://www.truevisionnews.com))**

**

[
](http://www.truevisionnews.com))**

**

[
](http://www.truevisionnews.com))**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367416/one-dead-after-being-struck-by-lightning-in-kannur)