---
title: "മെഡിറ്ററേനിയൻ കടലിൽ ബോട്ട് ദുരന്തം; ലിബിയൻ തീരത്ത് ഒരു പെൺകുട്ടിയുടേതടക്കം 15 മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു"
english_title: "Mediterranean Sea boat tragedy: 15 bodies wash ashore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367409/mediterranean-sea-boat-tragedy-15-bodies-wash-ashore"
published_at: "2026-06-21T17:32:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37d303b8f84_Mediterranean_Sea_boat_tragedy,_15_bodies_wash_ashore.jpg"
keywords: ["Latest News", "Mediterranean", "Boat Tragedy"]
---

# മെഡിറ്ററേനിയൻ കടലിൽ ബോട്ട് ദുരന്തം; ലിബിയൻ തീരത്ത് ഒരു പെൺകുട്ടിയുടേതടക്കം 15 മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു

> **Lead Summary:** ബെൻ​ഗാസി : ലിബിയയുടെ കിഴക്കൻ മെഡിറ്ററേനിയൻ തീരത്ത് ഒരാഴ്ചയ്ക്കിടെ പെൺകുട്ടിയുടേതടക്കം 15 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. കിഴക്കൻ മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് വലിയ ദുരന്തം ഉണ്ടായതായി സുരക്ഷാ-നാവിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

## Article Content

ബെൻ​ഗാസി : ലിബിയയുടെ കിഴക്കൻ മെഡിറ്ററേനിയൻ തീരത്ത് ഒരാഴ്ചയ്ക്കിടെ പെൺകുട്ടിയുടേതടക്കം 15 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. കിഴക്കൻ മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് വലിയ ദുരന്തം ഉണ്ടായതായി സുരക്ഷാ-നാവിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

61 പേരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ പത്ത് പേരെ രക്ഷിച്ചതായി നാവിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിപ്ഷ്യൻ അതിർത്തിക്കടുത്തുള്ള ത്രോബുക്ക് ന​ഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങളിൽ ഭൂരിഭാ​ഗവും ജീർണിച്ച അവസ്ഥയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇനിയും മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം, ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിക്ക് സമീപമുണ്ടായ മറ്റൊരു ബോട്ടപകടത്തിൽ 13 പേരെ മെഡിസിൻ ആന്റ് സപ്പോർട്ട് സെന്റർ രക്ഷപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367409/mediterranean-sea-boat-tragedy-15-bodies-wash-ashore)