---
title: "ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: അൽജസീറ ക്യാമറാമാൻ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു"
english_title: "Israeli airstrike in Gaza kills 6, including Al Jazeera cameraman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367408/israeli-airstrike-in-gaza-kills-6-including-al-jazeera-cameraman"
published_at: "2026-06-21T17:29:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37d2536d2e9_CDFDFV.jpg"
keywords: ["LATEST NEWS", "Israeli airstrike", "Gaza", "Al Jazeera cameraman"]
---

# ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: അൽജസീറ ക്യാമറാമാൻ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു

> **Lead Summary:** ജറുസലം:**[** മധ്യ ഗാസയിലെ ബുറെയ്ജ് അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ അൽജസീറ ക്യാമറാമാനും ഒരു കുട്ടിയുമടക്കം ആറു പേർ കൊല്ലപ്പെട്ടു. അഭയാർഥി ക്യാമ്പിലെ ഒരു വീടിന് നേരെയായിരുന്നു ആക്രമണം. അൽജസീറയുടെ ക്യാമറാമാൻ അഹമ്മദ് വിഷാഹ് ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

## Article Content

ജറുസലം:**[** മധ്യ ഗാസയിലെ ബുറെയ്ജ് അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ അൽജസീറ ക്യാമറാമാനും ഒരു കുട്ടിയുമടക്കം ആറു പേർ കൊല്ലപ്പെട്ടു. അഭയാർഥി ക്യാമ്പിലെ ഒരു വീടിന് നേരെയായിരുന്നു ആക്രമണം. അൽജസീറയുടെ ക്യാമറാമാൻ അഹമ്മദ് വിഷാഹ് ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അഹമ്മദ് വിഷാഹിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് അൽജസീറ ആരോപിച്ചു. 2023 ഒക്ടോബറിന് ശേഷം ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന പന്ത്രണ്ടാമത്തെ അൽജസീറ ജീവനക്കാരനാണ് ഇദ്ദേഹം. എന്നാൽ കൊല്ലപ്പെട്ട അഹമ്മദ് വിഷാഹ് ഹമാസിന്റെ സ്നൈപ്പറായിരുന്നു എന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (IDF) ആരോപിക്കുന്നത്.

ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒക്ടോബറിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 1007 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367408/israeli-airstrike-in-gaza-kills-6-including-al-jazeera-cameraman)