---
title: "തിരുവള്ളൂരിലെ അമോണിയ വാതക ചോർച്ച; മരണം ഏഴായി, 60ലേറെ പേർ ചികിത്സയിൽ"
english_title: "Ammonia gas leak in Thiruvallur; Death toll rises to seven"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367404/ammonia-gas-leak-in-thiruvallur-death-toll-rises-to-seven-"
published_at: "2026-06-21T17:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37cd382e33f_hospital.jpg"
keywords: ["Ammonia gas leak", "Thiruvallur", "Death"]
---

# തിരുവള്ളൂരിലെ അമോണിയ വാതക ചോർച്ച; മരണം ഏഴായി, 60ലേറെ പേർ ചികിത്സയിൽ

> **Lead Summary:** **ചെന്നൈ : ** തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള കടൽവിഭവ കയറ്റുമതി സ്ഥാപനത്തിലുണ്ടായ അമോണിയ വാതക ചോർച്ചയിൽ മരണം ഏഴായി. വാതകം ശ്വസിച്ച നിരവധി തൊഴിലാളികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 60ലേറെ പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

## Article Content

**ചെന്നൈ : ** തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള കടൽവിഭവ കയറ്റുമതി സ്ഥാപനത്തിലുണ്ടായ അമോണിയ വാതക ചോർച്ചയിൽ മരണം ഏഴായി. വാതകം ശ്വസിച്ച നിരവധി തൊഴിലാളികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 60ലേറെ പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

തൊഴിലാളികളിൽ ഭൂരിഭാഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ശ്വാസതടസ്സവും അസ്വസ്ഥതകളും അനുഭവപ്പെട്ട തൊഴിലാളികളെ ഉടൻ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഫാക്ടറിയിൽ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരന്തത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദുഃഖം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367404/ammonia-gas-leak-in-thiruvallur-death-toll-rises-to-seven-)