---
title: "ചെന്നൈയിൽ സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകം ചോർന്നു; രണ്ട് മരണം, ഏഴ് പേർ വെന്റിലേറ്ററിൽ"
english_title: "Chennai ammonia gas leak, Two workers dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367402/chennai-ammonia-gas-leak-two-workers-dead"
published_at: "2026-06-21T16:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37c9c59d8cb_Chennai_ammonia_gas_leak,_Two_workers_dead.jpg"
keywords: ["Latest News", "Chennai", "Ammonia Leak", "Factory Accident"]
---

# ചെന്നൈയിൽ സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകം ചോർന്നു; രണ്ട് മരണം, ഏഴ് പേർ വെന്റിലേറ്ററിൽ

> **Lead Summary:** ചെന്നെെ: തമിഴ്‌നാട് തിരുവള്ളൂരിലെ മത്സ്യസംസ്കരണ യൂണിറ്റിൽ അമോണിയ വാതകം ചോർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു.

## Article Content

ചെന്നെെ: തമിഴ്‌നാട് തിരുവള്ളൂരിലെ മത്സ്യസംസ്കരണ യൂണിറ്റിൽ അമോണിയ വാതകം ചോർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു.

പെരിയപാളയം കന്നിഗൈപയറിന് സമീപമുള്ള 'സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് സീഫുഡ് എക്സ്പോർട്ട്' കമ്പനിയിലാണ് ദാരുണമായ അപകടമുണ്ടായത്. വാതകം ശ്വസിച്ച് അസ്വസ്ഥതകളുണ്ടായ 46 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നും ഇവർ വെന്റിലേറ്ററിലാണെന്നുമാണ് വിവരം.

അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിൽ നിന്നുള്ള തൊഴിലാളികളാണ്. അപകടം നടക്കുമ്പോൾ അറുപതിലധികം ആളുകൾ സ്ഥലത്ത് ഉണ്ടായിരുന്നതായി ആശുപത്രിയിൽ നിന്നും ലഭ്യമാകുന്ന കണക്കുകൾ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367402/chennai-ammonia-gas-leak-two-workers-dead)