---
title: "  അമ്പമ്പോ ..... വല നിറയെ മത്തി, ഒടുവിൽ വല കീറി; കായംകുളം വലിയഴീക്കലിൽ മത്തി പ്രളയം"
english_title: "Sardine flood in Kayamkulam Valiyazheekal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367398/sardine-flood-in-kayamkulam-valiyazheekal"
published_at: "2026-06-21T16:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37c6df0ac4f_fish.jpg"
keywords: ["Sardine", "Flood", "Valiyazheekal"]
---

#   അമ്പമ്പോ ..... വല നിറയെ മത്തി, ഒടുവിൽ വല കീറി; കായംകുളം വലിയഴീക്കലിൽ മത്തി പ്രളയം

> **Lead Summary:** ** **കായംകുളം വലിയഴീക്കലിൽ മത്തി പ്രളയം. കായംകുളം വലിയഴീക്കൽ ഹാർബറിൽ നിന്ന് ഇന്ന് രാവിലെ പോയ ലൈലാൻഡ് വള്ളത്തിനാണ് വള്ളം നിറയെ മത്തി കിട്ടിയത്. നെയ്മത്തി കയറി മത്സ്യബന്ധന വള്ളത്തിന്റെ വല കീറി.

## Article Content

** **കായംകുളം വലിയഴീക്കലിൽ മത്തി പ്രളയം. കായംകുളം വലിയഴീക്കൽ ഹാർബറിൽ നിന്ന് ഇന്ന് രാവിലെ പോയ ലൈലാൻഡ് വള്ളത്തിനാണ് വള്ളം നിറയെ മത്തി കിട്ടിയത്. നെയ്മത്തി കയറി മത്സ്യബന്ധന വള്ളത്തിന്റെ വല കീറി.

കീറിയ വലയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയുടെ വലിയ മത്തിയാണ് ലഭിച്ചത്. കായംകുളം പമ്പാവാസൻ വള്ളമാണ് 10 നോട്ടിക്കൽ മൈൽ ദൂരെ മത്സ്യബന്ധനത്തിനാടി ഇന്ന് രാവിലെ പുറപ്പെട്ടത്. ചൂടൻ വലയിലും താങ്ങു വലയിലും കുടുങ്ങിയത് ഏകദേശം 10000ത്തിൽ അധികം കിലോയോളം വരുന്ന മത്തിയാണ്.

വല കീറിയതും വള്ളത്തിന്റെ ശേഷി കുറവും കാരണം കടലിൽ തന്നെ പകുതിയിലധികം മത്സ്യത്തെ തുറന്നു വിട്ടു. വർഷത്തിൽ ഒന്നോ രണ്ടോ മാസങ്ങളിൽ മാത്രമാണ് നെയ് മത്തി ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367398/sardine-flood-in-kayamkulam-valiyazheekal)