---
title: "നീറ്റ് പരീക്ഷാദിനം: വിദ്യാർഥികൾക്ക് തടസ്സമാകരുതെന്ന് കരുതി യാത്ര 45 മിനിറ്റ് വൈകിപ്പിച്ച് പ്രധാനമന്ത്രി മോദി"
english_title: "NEET exam day, Prime Minister Modi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367396/neet-exam-day-prime-minister-modi"
published_at: "2026-06-21T16:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37c4be1d239_modiji.jpg"
keywords: ["Latest News", "Delhi", "Neet Exam Prime Minister"]
---

# നീറ്റ് പരീക്ഷാദിനം: വിദ്യാർഥികൾക്ക് തടസ്സമാകരുതെന്ന് കരുതി യാത്ര 45 മിനിറ്റ് വൈകിപ്പിച്ച് പ്രധാനമന്ത്രി മോദി

> **Lead Summary:** **ന്യൂഡൽഹി: [**നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക യാത്രയിൽ മാറ്റം വരുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നീറ്റ് പുനഃപരീക്ഷ ആരംഭിക്കാനിരിക്കെ, ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള യാത്ര 45 മിനിറ്റോളം വൈകിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

## Article Content

**ന്യൂഡൽഹി: [**നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക യാത്രയിൽ മാറ്റം വരുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നീറ്റ് പുനഃപരീക്ഷ ആരംഭിക്കാനിരിക്കെ, ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള യാത്ര 45 മിനിറ്റോളം വൈകിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 1.15-ഓടെ വിമാനത്താവളത്തിൽ എത്തിയെങ്കിലും, വിദ്യാർഥികൾ പരീക്ഷാകേന്ദ്രങ്ങളിലേക്ക് എത്തുന്ന തിരക്കേറിയ സമയം കണക്കിലെടുത്ത് രണ്ട് മണിക്ക് ശേഷമാണ് അദ്ദേഹം അവിടെ നിന്നും പുറപ്പെട്ടത്.

സാധാരണഗതിയിൽ പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തിൽ വലിയ തോതിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. എന്നാൽ, ഇന്ന് അത്തരം നിയന്ത്രണങ്ങൾ വിദ്യാർഥികളുടെ യാത്രയെ ബാധിക്കുമെന്നും, അത് അവരുടെ പരീക്ഷാഹാജറിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും കണ്ടാണ് അദ്ദേഹം യാത്ര വൈകിപ്പിച്ചത്.

രാജ്യത്തുടനീളമുള്ള 22 ലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് പരീക്ഷയെഴുതുന്നത്. പരീക്ഷാ സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഒരുക്കിയിട്ടുള്ളത്.

രാജ്യത്തെ 5440 കേന്ദ്രങ്ങളിലായി 95,000-ത്തോളം പരീക്ഷാമുറികൾ 1.38 ലക്ഷം എഐ അധിഷ്ഠിത സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, ക്രമക്കേടുകൾ തടയുന്നതിനായി 51,000 സിഗ്നൽ ജാമറുകളും കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367396/neet-exam-day-prime-minister-modi)