---
title: "സഹോദരൻ ഓടി രക്ഷപ്പെട്ടു, ഇല്ലെങ്കിൽ നാല് കൊലപാതകങ്ങൾ; അമേരിക്കയിൽ മാതാപിതാക്കളെയും മുത്തശ്ശിയെയും വെടിവെച്ചുകൊന്ന പത്തൊൻപതുകാരൻ അറസ്റ്റിൽ"
english_title: "Indian-origin youth shoots parents dead, arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367394/indian-origin-youth-shoots-parents-dead-arrested"
published_at: "2026-06-21T16:25:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3775e5aa7c7_ARRET.jpg"
keywords: ["Latest News", "Arrest", "Indian Origin Youth Kills Parents", "US"]
---

# സഹോദരൻ ഓടി രക്ഷപ്പെട്ടു, ഇല്ലെങ്കിൽ നാല് കൊലപാതകങ്ങൾ; അമേരിക്കയിൽ മാതാപിതാക്കളെയും മുത്തശ്ശിയെയും വെടിവെച്ചുകൊന്ന പത്തൊൻപതുകാരൻ അറസ്റ്റിൽ

> **Lead Summary:** വാഷിങ്ടൺ : യുഎസിൽ മാതാപിതാക്കളെയും മുത്തശ്ശിയെയും വെടിവെച്ചുകൊന്ന ഇന്ത്യൻ വംശജനായ പത്തൊൻപതുകാരൻ അറസ്റ്റിൽ. ഇന്ത്യൻ വംശജനായ ഗൗരവ് ചോപ്ര എന്ന യുവാവാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാളുടെ പിതാവ് സ്വീര റാം , അമ്മ കമലേഷ് റാണി , മുത്തശ്ശി മിന്ദർ കൗർ എന്നിവരാണ് വെടിയേറ്റു മരിച്ചത്.

## Article Content

വാഷിങ്ടൺ : യുഎസിൽ മാതാപിതാക്കളെയും മുത്തശ്ശിയെയും വെടിവെച്ചുകൊന്ന ഇന്ത്യൻ വംശജനായ പത്തൊൻപതുകാരൻ അറസ്റ്റിൽ. ഇന്ത്യൻ വംശജനായ ഗൗരവ് ചോപ്ര എന്ന യുവാവാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാളുടെ പിതാവ് സ്വീര റാം , അമ്മ കമലേഷ് റാണി , മുത്തശ്ശി മിന്ദർ കൗർ എന്നിവരാണ് വെടിയേറ്റു മരിച്ചത്.

സഹോദരന് നേരെ പ്രതി വെടിയുതിർത്തുവെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് യുഎസ് മാധ്യമമായ കെആർജിവി 5 ന്യൂസ് റിപ്പോർട്ട് ചെയ്തു. സഹോദരനാണ് ആക്രമണത്തെക്കുറിച്ച് പൊലീസിനെ വിവരമറിയിക്കുന്നത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് അമ്മയെയും മുത്തശ്ശിയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ​ഗൗരവ് ചോപ്രയെ കാറിൽ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. അമിതവേ​ഗതയിൽ സഞ്ചരിച്ച പ്രതിയുടെ കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ​ഗൗരവ് ചോപ്രയുടെ കാറിൽ നിന്ന് കൊലപാതകത്തിനുപയോ​ഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ടെക്സസ് റിയോ ഗ്രാൻഡെ വാലി സർവകലാശാലയിലെ വിദ്യാർഥിയാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367394/indian-origin-youth-shoots-parents-dead-arrested)