---
title: "മോഷണസംഘത്തിന്റെ ക്രൂരത: മധ്യപ്രദേശിൽ ഭർത്താവിനെ കെട്ടിയിട്ട് മകന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രതികൾക്കായി അനേഷണം ഊർജിതം"
english_title: "Woman gang-raped, manhunt intensified for culprits, Madhya Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367386/woman-gang-raped-manhunt-intensified-for-culprits-madhya-pradesh"
published_at: "2026-06-21T15:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37b94821a52_Woman_gang-raped.jpg"
keywords: ["Latest News", "Woman Gang-Raped", "Madhya Pradesh"]
---

# മോഷണസംഘത്തിന്റെ ക്രൂരത: മധ്യപ്രദേശിൽ ഭർത്താവിനെ കെട്ടിയിട്ട് മകന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രതികൾക്കായി അനേഷണം ഊർജിതം

> **Lead Summary:** മധ്യപ്രദേശ്: മധ്യപ്രദേശിലെ ഉജ്ജ്വയിൻ ജില്ലയിൽ ഗോത്രവിഭാഗത്തിൽപ്പെട്ട മുപ്പതുകാരിയെ മോഷണസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ജൂൺ 18-ന് ജില്ലയിലെ ബദ്നഗർ മേഖലയിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ദാരുണ സംഭവം നടന്നത്.

## Article Content

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഉജ്ജ്വയിൻ ജില്ലയിൽ ഗോത്രവിഭാഗത്തിൽപ്പെട്ട മുപ്പതുകാരിയെ മോഷണസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ജൂൺ 18-ന് ജില്ലയിലെ ബദ്നഗർ മേഖലയിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ദാരുണ സംഭവം നടന്നത്.

ബദ്നഗറിലെ ഒരു കൃഷിയിടത്തിലെ തൊഴിലാളികളാണ് അതിക്രമത്തിനിരയായ യുവതിയും ഭർത്താവും. ഇവർ മകനോടൊപ്പം കൃഷിയിടത്തിന് സമീപം കുടിൽ കെട്ടിയാണ് താമസിച്ചിരുന്നത്. രാത്രിയിൽ ഈ കുടിലിലേക്ക് മോഷണ ലക്ഷ്യത്തോടെ അതിക്രമിച്ചു കയറിയ സംഘമാണ് കുറ്റകൃത്യം നടത്തിയത്.

മൂവരും കുടിലിൽ ഉറങ്ങികിടക്കുമ്പോൾ അർദ്ധരാത്രിയോടെ അഞ്ച് പേർ അവിടെയെത്തുകയും അവരെ ഉണർത്തുകയും ചെയ്തു. പിന്നീട് ഭർത്താവിനെ പുറത്തേക്ക് വലിച്ചിഴച്ച് തോക്കുചൂണ്ടി മർദിച്ചു. സംഘത്തിലെ ചിലർ അടുത്തുള്ള കാറ്റാടിയന്ത്രത്തിൽ നിന്ന് മോഷണം നടത്തുമ്പോൾ മറ്റുള്ളവർ സ്ത്രീക്ക് നേരെ തിരിയുകയായിരുന്നു. പിന്നാലെ മകന്‍ നോക്കി നിൽക്കെ ഇവരെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367386/woman-gang-raped-manhunt-intensified-for-culprits-madhya-pradesh)