---
title: "ഇനി വിമാനത്തിലും ഇന്റർനെറ്റ് പൂരൂം; എല്ലാ സർവീസുകളിലും വൈ-ഫൈ നിർബന്ധമാക്കി ഡിജിസിഎ, പൈലറ്റിന് കൺട്രോൾ"
english_title: "DGCA Makes Wi-Fi Mandatory on Aircraft"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367372/dgca-makes-wi-fi-mandatory-on-aircraft"
published_at: "2026-06-21T14:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37ac6caf1ef_DGCA_Makes_Wi-Fi_Mandatory_on_Aircraft.jpg"
keywords: ["Latest News", "Air Travel India", "In Flight WiFi"]
---

# ഇനി വിമാനത്തിലും ഇന്റർനെറ്റ് പൂരൂം; എല്ലാ സർവീസുകളിലും വൈ-ഫൈ നിർബന്ധമാക്കി ഡിജിസിഎ, പൈലറ്റിന് കൺട്രോൾ

> **Lead Summary:** ന്യൂഡൽഹി : രാജ്യത്തെ വിമാനയാത്രക്കാർക്ക് ഡിജിറ്റൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന സുപ്രധാന തീരുമാനവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇനി മുതൽ ഇന്ത്യയിൽ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും യാത്രക്കാർക്ക് ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സംവിധാനം ലഭ്യമാക്കണമെന്ന് ഡിജിസിഎ കർശന നിർദേശം നൽകി.

## Article Content

ന്യൂഡൽഹി : രാജ്യത്തെ വിമാനയാത്രക്കാർക്ക് ഡിജിറ്റൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന സുപ്രധാന തീരുമാനവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇനി മുതൽ ഇന്ത്യയിൽ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും യാത്രക്കാർക്ക് ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സംവിധാനം ലഭ്യമാക്കണമെന്ന് ഡിജിസിഎ കർശന നിർദേശം നൽകി.

ആഭ്യന്തര വിമാനസർവീസുകളിലും ഇന്റർനെറ്റ് സേവനം ഉറപ്പാക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ വ്യോമയാന മേഖലയെ ആ​ഗോള നിലവാരത്തിലേക്കുയർത്താൻ പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ നിർദേശത്തിൽ യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. 10,000 അടി ഉയരത്തിന് മുകളിലാണ് വൈ-ഫൈ ഉപയോഗം അനുവദിക്കുക. മൊബൈൽ, ലാപ്ടോപ്പ് എന്നിവ ഫ്ലൈറ്റ് മോഡിൽ ഉപയോഗിക്കണം. സുരക്ഷാ കാരണങ്ങളാൽ വൈ-ഫൈ സേവനം നിർത്താൻ പൈലറ്റിന് അധികാരമുണ്ട്. തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ.

വൈ ഫൈ സേവനം ലഭ്യമാക്കുന്നതോടെ യാത്രക്കാർക്ക് ബിസിനസ് ആവശ്യങ്ങൾക്കും അത്യാവശ്യ ആശയവിനിമയങ്ങൾക്കും സഹായകമാകും. നിലവിൽ എയർഇന്ത്യയുടെ 28 വിമാനങ്ങളിൽ മാത്രമാണ് ഇന്റർനെറ്റ് സൗകര്യമുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367372/dgca-makes-wi-fi-mandatory-on-aircraft)