---
title: "അപകടം കൊണ്ട് എല്ലാം അവസാനിക്കുന്നില്ല; കരുതലോടെ സർക്കാർ; കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ചു"
english_title: "Home Minister announces emergency medical assistance for two police officers accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367371/home-minister-announces-emergency-medical-assistance-for-two-police-officers-accident"
published_at: "2026-06-21T14:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37abbe0f1a4_ramesh.jpg"
keywords: ["Police officers", "medical assistance", "Home Minister", "car accident"]
---

# അപകടം കൊണ്ട് എല്ലാം അവസാനിക്കുന്നില്ല; കരുതലോടെ സർക്കാർ; കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: ** തിപട്രോളിങ്ങിനിടെയുണ്ടായ വാഹനാപകടത്തിൽ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര ചികിത്സാ സഹായം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി.

## Article Content

**തിരുവനന്തപുരം: ** തിപട്രോളിങ്ങിനിടെയുണ്ടായ വാഹനാപകടത്തിൽ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര ചികിത്സാ സഹായം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി.

പരിക്കേറ്റ സൂരജ്, അലോഷ്യസ് എന്നിവർക്ക് പോലീസ് വെൽഫയർ ബ്യൂറോയിൽ നിന്ന് ആദ്യഘട്ടമായി 5 ലക്ഷം രൂപ വീതം അനുവദിക്കാൻ മന്ത്രി നിർദ്ദേശം നൽകി. പൊലീസുകാർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആഭ്യന്തര മന്ത്രി വിവരങ്ങൾ തേടി.

മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും നിർദ്ദേശം നൽകി. തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ അനുയോജ്യമായ ഇടങ്ങളിൽ ജോലി ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി. ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേർത്ത് നിർത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367371/home-minister-announces-emergency-medical-assistance-for-two-police-officers-accident)