---
title: "കടയിൽ വെച്ച് ഭീഷണിപ്പെടുത്തി പീഡനം; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ശിക്ഷ വിധിച്ച് കോടതി "
english_title: "Court sentences man to death for sexually assaulting minor girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367364/court-sentences-man-to-death-for-sexually-assaulting-minor-girl"
published_at: "2026-06-21T14:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37a7255dbe1_rape_case.jpg"
keywords: ["Latest News", "Rape Case", "Court Sentences", "Vadakkancheri Sexually Assault"]
---

# കടയിൽ വെച്ച് ഭീഷണിപ്പെടുത്തി പീഡനം; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ശിക്ഷ വിധിച്ച് കോടതി 

> **Lead Summary:** തൃശൂർ : പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 2,50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

## Article Content

തൃശൂർ : പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 2,50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

പാ​ഞ്ഞാ​ൾ ആ​ലും​പ​ടി പൂ​ള​ക്ക​ൽ പ​റ​മ്പി​ൽ ഹ​സ​നെ (39) വ​ട​ക്കാ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് (പോ​ക്സോ) സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് എ​സ്. സു​ധീ​ഷ് കു​മാ​റാ​ണ് ശി​ക്ഷി​ച്ച​ത്.

ര​ണ്ടാ​ന​മ്മ​ക്കൊ​പ്പം താ​മ​സി​ച്ചു​വ​ന്ന 14കാ​രി​യെ പ​രി​ച​യ​ക്കാ​ര​നാ​യ പ്ര​തി പ​ല​ത​വ​ണ ഇ​യാ​ൾ ജോ​ലി ചെ​യ്ത ക​ട​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ശി​ക്ഷി​ച്ച​ത്. അ​തി​ജീ​വി​ത കൂ​ട്ടു​കാ​രി​ക​ളോ​ട് പ​റ​ഞ്ഞ വി​വ​രം സ്കൂ​ൾ അ​ധി​കൃ​ത​ർ മു​ഖേ​ന ചെ​റു​തു​രു​ത്തി പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്.​ഐ ഇ.​വി. സു​ഭാ​ഷ് ര​ജി​സ്റ്റ​ർ ചെ​യ്​​താ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

കു​ന്നം​കു​ളം അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ സി.​ആ​ർ. സ​ന്തോ​ഷ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​ൻ 26 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 23 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഇ.​എ. സീ​ന​ത്ത് ഹാ​ജ​രാ​യി. ലെ​യ്സ​ൺ ഓ​ഫി​സ​ർ പി.​ആ​ർ. ഗീ​ത, സി.​പി.​ഒ ഷ​മീം എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367364/court-sentences-man-to-death-for-sexually-assaulting-minor-girl)