---
title: "കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുളത്തിൽ വീണു; മംഗളൂരിൽ അഞ്ചു വയസ്സുള്ള ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു"
english_title: "In Mangaluru  Five-year-old Twin brothers Drowned to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367362/in-mangaluru-five-year-old-twin-brothers-drowned-to-death"
published_at: "2026-06-21T14:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37a7d36674f_In_Mangaluru__Five-year-old_Twin_brothers_Drowned_to_death.jpg"
keywords: ["Latest News", "Mangaluru", "Drowning Accident", "Death", "Five-year-old Twin Brothers"]
---

# കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുളത്തിൽ വീണു; മംഗളൂരിൽ അഞ്ചു വയസ്സുള്ള ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

> **Lead Summary:** മംഗളൂരു: സുള്ള്യ താലൂക്കിലെ കദിര ഗ്രാമത്തിൽ വീടിനു സമീപത്തെ കുളത്തിൽ വീണ് അഞ്ച് വയസ്സുള്ള രണ്ട് ഇരട്ട സഹോദരന്മാർ മരിച്ചു. മുരുള്യയിൽ വസന്ത്- ദിവ്യ ദമ്പതികളുടെ മക്കളായ യഷ്‌വിൻ, ജസ്വിത് എന്നിവരാണ് മരിച്ചത്.

## Article Content

മംഗളൂരു: സുള്ള്യ താലൂക്കിലെ കദിര ഗ്രാമത്തിൽ വീടിനു സമീപത്തെ കുളത്തിൽ വീണ് അഞ്ച് വയസ്സുള്ള രണ്ട് ഇരട്ട സഹോദരന്മാർ മരിച്ചു. മുരുള്യയിൽ വസന്ത്- ദിവ്യ ദമ്പതികളുടെ മക്കളായ യഷ്‌വിൻ, ജസ്വിത് എന്നിവരാണ് മരിച്ചത്.

കുട്ടികൾ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ സമീപത്തുള്ള കുളത്തിൽ വീഴുകയായിരുന്നു എന്ന് ബെല്ലാരെ പൊലീസ് പറഞ്ഞു. കുളത്തിന് ഏകദേശം 15 അടി ആഴമുണ്ട്. ശാന്തിനഗർ പ്രൈമറി സ്കൂളിലെ യു.കെ.ജി വിദ്യാർഥികളാണ്.

പിതാവും മാതാവും ജോലിസ്ഥലത്തായിരുന്നതിനാൽ മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടികൾ. വിവരമറിഞ്ഞ് എത്തിയ അഗ്നിശമന സേന മുങ്ങി എടുത്തെങ്കിലും ഇരുവരും മരിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367362/in-mangaluru-five-year-old-twin-brothers-drowned-to-death)