---
title: "ലോകകപ്പ് ബാനറുകളിലെ 'ചുരുട്ട് വലി' ചിത്രങ്ങൾക്ക് പിടിവീഴും; കട്ടൗട്ടുകൾ മാറ്റാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം"
english_title: "World Cup banner, Action will be taken against 'cigar-smoking' images, Strict instruction from the Health Department"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367360/world-cup-banner-action-will-be-taken-against-cigar-smoking-images-strict-instruction-from-the-health-department"
published_at: "2026-06-21T14:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37a43d6627e_World_Cup_banner.jpg"
keywords: ["Latest News", "World Cup", "Kerala Health Department", "Ban Tobacco Ads", "World Cup Banners"]
---

# ലോകകപ്പ് ബാനറുകളിലെ 'ചുരുട്ട് വലി' ചിത്രങ്ങൾക്ക് പിടിവീഴും; കട്ടൗട്ടുകൾ മാറ്റാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം

> **Lead Summary:** ആലപ്പുഴ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി ആരാധകർ സ്ഥാപിച്ച ബാനറുകളിലെ പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്. പ്രമുഖ കായികതാരങ്ങൾ ചുരുട്ട് വലിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയ ബാനറുകൾ നീക്കം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. അർജന്റീന, ബ്രസീൽ തുടങ്ങിയ ടീമുകളുടെ ആരാധകർ വിവിധയിടങ്ങളിൽ സ്ഥാപിച്ച ബാനറുകൾക്ക് ഇതോടെ പിടിവീഴും.

## Article Content

ആലപ്പുഴ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി ആരാധകർ സ്ഥാപിച്ച ബാനറുകളിലെ പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്. പ്രമുഖ കായികതാരങ്ങൾ ചുരുട്ട് വലിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയ ബാനറുകൾ നീക്കം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. അർജന്റീന, ബ്രസീൽ തുടങ്ങിയ ടീമുകളുടെ ആരാധകർ വിവിധയിടങ്ങളിൽ സ്ഥാപിച്ച ബാനറുകൾക്ക് ഇതോടെ പിടിവീഴും.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ പോസ്റ്ററുകളുടെ പേരില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പിലുണ്ട്.

'പുകയില ഉത്പന്നങ്ങളുടെ നേരിട്ടോ പരോക്ഷമായോ ഉള്ള പരസ്യങ്ങള്‍ പ്രചാരണങ്ങള്‍ പ്രദര്‍ശനങ്ങള്‍ എന്നിവ നിരോധിച്ചിരിക്കുന്നു. ഇത്തരം പോസറ്ററുകള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണ്. അതിനാല്‍ ഇത്തരം പോസ്റ്ററുകള്‍ ഉടന്‍ നീക്കം ചെയ്യുകയോ മറയ്ക്കുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തുകയോ ചെയ്യേണ്ടതാണ്. നിയമലംഘനം ശ്രദ്ധയില്‍പെടുന്ന പക്ഷം ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കുന്നതാണ്', മുന്നറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367360/world-cup-banner-action-will-be-taken-against-cigar-smoking-images-strict-instruction-from-the-health-department)