---
title: "ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ ജീവൻ പോകും! സുരക്ഷാ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ഇല്ലിക്കൽക്കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം"
english_title: "Youths Perform Dangerous Stunts in Illickal Kallu, Poonjar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367343/youths-perform-dangerous-stunts-in-illickal-kallu-poonjar"
published_at: "2026-06-21T13:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a379bc843a0a_Youths_Perform_Dangerous_Stunts_in_Illickal_Kallu,_Poonjar.jpg"
keywords: ["Latest News", "Illickal Kallu", "Poonjar", "Dangerous Stunts"]
---

# ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ ജീവൻ പോകും! സുരക്ഷാ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ഇല്ലിക്കൽക്കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം

> **Lead Summary:** പൂഞ്ഞാർ: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. കനത്ത സുരക്ഷാ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് രണ്ട് യുവാക്കൾ ഇല്ലിക്കൽക്കല്ലിന് മുകളിൽ കയറി സാഹസികത കാട്ടിയത്.

## Article Content

പൂഞ്ഞാർ: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. കനത്ത സുരക്ഷാ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് രണ്ട് യുവാക്കൾ ഇല്ലിക്കൽക്കല്ലിന് മുകളിൽ കയറി സാഹസികത കാട്ടിയത്.

പ്രവേശന അനുമതിയില്ലാത്ത പിറകുവശത്തു കൂടി അനധികൃതമായി ട്രക്കിങ് നടത്തിയാണ് ഇവർ കല്ലിന് മുകളിൽ കയറിയത്. നേരിയ ഒരു അശ്രദ്ധ ഉണ്ടായാൽ പോലും ജീവൻ നഷ്ടപ്പെടാവുന്ന സാഹചര്യത്തിൽ നിന്ന് വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഒരാഴ്ച മുൻപും സമാനമായ രീതിയിൽ ഇവിടെ മുകളിൽ കയറിയ യുവാക്കൾ താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.

‍ഞായർ രാവിലെ ആറ് മണിയോടെയാണ് യുവാക്കൾ ഇല്ലിക്കൽകല്ലിൽ എത്തിയത്. മുൻവശത്തുകൂടിയാണ് ട്രക്കിങ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇവർ പിറകുവശത്തുകൂടി കയറുകയായിരുന്നു. സ്ഥലത്തെത്തിയ മറ്റ് വിനോദസഞ്ചാരികളാണ് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. യുവാക്കളെ തിരിച്ചറിയാനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367343/youths-perform-dangerous-stunts-in-illickal-kallu-poonjar)