---
title: "എഡിൻബർഗിൽ പ്രാർത്ഥനക്കിടെ അഞ്ച് മുസ്‌ലിം ചെറുപ്പക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചു ; 5 പേർക്ക് പരിക്ക്"
english_title: "Five Muslim youths stabbed during prayers in Edinburgh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367339/five-muslim-youths-stabbed-during-prayers-in-edinburgh"
published_at: "2026-06-21T13:14:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37969508264_TYRYTU.jpg"
keywords: ["LATEST NEWS", "Edinburgh", "Muslim", "stabbed prayers"]
---

# എഡിൻബർഗിൽ പ്രാർത്ഥനക്കിടെ അഞ്ച് മുസ്‌ലിം ചെറുപ്പക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചു ; 5 പേർക്ക് പരിക്ക്

> **Lead Summary:** എഡിൻബർഗ്: **[**സ്കോട്ട്ലൻഡ് തലസ്ഥാനമായ എഡിൻബർഗിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ മുസ്‌ലിം ചെറുപ്പക്കാരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച എഡിൻബർഗ്, സൈറ്റ്ഹിൽ, ടെൽഫോർഡ് റോഡ് എന്നിവിടങ്ങളിൽ നടന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച 36-കാരനാണ് അറസ്റ്റിലായത്. മുസ്‌ലിം സമുദായത്തോടുള്ള കടുത്ത വിദ്വേഷമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

എഡിൻബർഗ്: **[**സ്കോട്ട്ലൻഡ് തലസ്ഥാനമായ എഡിൻബർഗിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ മുസ്‌ലിം ചെറുപ്പക്കാരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച എഡിൻബർഗ്, സൈറ്റ്ഹിൽ, ടെൽഫോർഡ് റോഡ് എന്നിവിടങ്ങളിൽ നടന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച 36-കാരനാണ് അറസ്റ്റിലായത്. മുസ്‌ലിം സമുദായത്തോടുള്ള കടുത്ത വിദ്വേഷമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന 22-നും 39-നും ഇടയിൽ പ്രായമുള്ള അഞ്ച് യുവാക്കൾക്കാണ് മൂർച്ചയേറിയ കത്തികൊണ്ട് കുത്തേറ്റത്. പരിക്കേറ്റവരിൽ മൂന്ന് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ആക്രമണങ്ങൾക്ക് ശേഷം നഗരമധ്യത്തിലൂടെ മൂർച്ചയേറിയ ആയുധവുമായി നടന്ന പ്രതിയെ സംശയം തോന്നി പൊലീസ് വളയുകയായിരുന്നു. പൊലീസ് കീഴ്പ്പെടുത്തുന്ന സമയത്തും പ്രതി മുസ്‌ലിം സമുദായത്തിനെതിരെ അസഭ്യവർഷം നടത്തുകയും അലറിവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ രക്ഷിക്കാനാണ് താൻ ഇത് ചെയ്തതെന്നാണ് പ്രതി വിളിച്ചുപറഞ്ഞത്.

സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഉൾപ്പെടെയുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ക്രമസമാധാനം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും സ്കോട്ട്ലൻഡ് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367339/five-muslim-youths-stabbed-during-prayers-in-edinburgh)