---
title: "പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ യുവതി കുത്തേറ്റുമരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്"
english_title: "Woman stabbed to death in Delhi over parking dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367324/woman-stabbed-to-death-in-delhi-over-parking-dispute"
published_at: "2026-06-21T11:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fd813a61dc_a_youth_dies_by_suicide.jpg"
keywords: ["LATEST NEWS", "Delhi", "Woman stabbed", "parking"]
---

# പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ യുവതി കുത്തേറ്റുമരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്

> **Lead Summary:** ന്യൂഡൽഹി: **[** ഡൽഹിയിലെ ബിന്ദാപൂരിൽ മോട്ടോർസൈക്കിൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവതി കുത്തേറ്റുമരിച്ചു. ആരതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആരതിയുടെ ഭർത്താവ് വിക്കി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പപ്പു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

ന്യൂഡൽഹി: **[** ഡൽഹിയിലെ ബിന്ദാപൂരിൽ മോട്ടോർസൈക്കിൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവതി കുത്തേറ്റുമരിച്ചു. ആരതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആരതിയുടെ ഭർത്താവ് വിക്കി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പപ്പു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് കൊലപാതകവിവരം ആരതിയുടെ പിതാവ് ബിന്ദാപൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും കുത്തേറ്റ ദമ്പതികളെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

 ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ആരതി മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് വിക്കിയെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി.

കേസിൽ മുഖ്യപ്രതി പപ്പു പിടിയിലായെന്നും, സംഭവത്തിൽ പങ്കാളിയായ പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367324/woman-stabbed-to-death-in-delhi-over-parking-dispute)