---
title: "'മരണത്തിന് ആരും ഉത്തരവാദികളല്ല';  നീറ്റ് പരീക്ഷ എഴുതാനിരുന്ന പത്തൊൻപതുകാരി ജീവനൊടുക്കി "
english_title: "A 19-year-old girl who was about to appear for the NEET exam committed suicide."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367287/a-19-year-old-girl-who-was-about-to-appear-for-the-neet-exam-committed-suicide"
published_at: "2026-06-21T10:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a376d65b5cce_DEAD.jpg"
keywords: ["NEET exam", "Suicide", "Suicide note"]
---

# 'മരണത്തിന് ആരും ഉത്തരവാദികളല്ല';  നീറ്റ് പരീക്ഷ എഴുതാനിരുന്ന പത്തൊൻപതുകാരി ജീവനൊടുക്കി 

> **Lead Summary:** **ഹൈദരാബാദ്: **നീറ്റ് പരീക്ഷ എഴുതാനിരുന്ന പത്തൊൻപതുകാരിയെ ഹൈദരാബാദിലെ മിയാപൂരിൽ ശനിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

## Article Content

**ഹൈദരാബാദ്: **നീറ്റ് പരീക്ഷ എഴുതാനിരുന്ന പത്തൊൻപതുകാരിയെ ഹൈദരാബാദിലെ മിയാപൂരിൽ ശനിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

ഷെയ്ഖ് സന എന്ന വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. പഠനാവശ്യങ്ങൾക്കായി സഹോദരിമാർക്കൊപ്പം താമസിച്ചുവരികയായിരുന്നു സന. ഇവരുടെ പിതാവ് ഷെയ്ഖ് ജാഫർ ഹുസൈൻ കുവൈത്തിലാണ് ജോലി ചെയ്യുന്നത്.

മാതാവ് പത്ത് ദിവസം മുൻപ് പ്രൊദ്ദത്തൂരിലേക്ക് പോയിരുന്നു. പരീക്ഷാ സമ്മർദ്ദം, കുടുംബത്തിന്‍റെ പ്രതീക്ഷകൾ, മുൻപുണ്ടായ പരാജയങ്ങളെക്കുറിച്ചുള്ള ആശങ്ക എന്നിവ മൂലമുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗാന്ധി ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367287/a-19-year-old-girl-who-was-about-to-appear-for-the-neet-exam-committed-suicide)