---
title: "എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസിനെതിരെ ഗുരുതര  ആരോപണം"
english_title: "Uber auto driver attempts to kidnap eight-year-old boy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367281/uber-auto-driver-attempts-to-kidnap-eight-year-old-boy"
published_at: "2026-06-21T09:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3767aa8269c_dgfbdf.jpg"
keywords: ["latest news", "uber auto", "kidnap"]
---

# എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസിനെതിരെ ഗുരുതര  ആരോപണം

> **Lead Summary:** കൊച്ചി: **[** കൊച്ചിയിൽ എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഹൈക്കോടതി അഭിഭാഷക മരിലിൻ റോമിയോയാണ് സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

## Article Content

കൊച്ചി: **[** കൊച്ചിയിൽ എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഹൈക്കോടതി അഭിഭാഷക മരിലിൻ റോമിയോയാണ് സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

പരാതി നൽകിയിട്ട് ഒരാഴ്ചയായിട്ടും എറണാകുളം സെൻട്രൽ പൊലീസ് ഇതുവരെ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തിട്ടില്ല.  കേസ് രജിസ്റ്റർ ചെയ്യുന്നതിന് പകരം ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ച് സംഭവം ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചത്.

പൊലീസിൽ നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയതായി അഭിഭാഷക പറഞ്ഞു. ഹൈക്കോടതി അഭിഭാഷകയായ തനിക്ക് ഇതാണ് അനുഭവമെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്നും അവർ ചോദിക്കുന്നു.

അതേസമയം, ഇത് തെറ്റിദ്ധാരണ മൂലമുണ്ടായ പരാതിയാണെന്നാണ് പൊലീസിന്റെ വിശദീകരണം. തിരക്കേറിയ സമയമായതിനാൽ ഗതാഗത തടസ്സമൊഴിവാക്കാൻ ഓട്ടോ മുന്നോട്ട് നീക്കി പാർക്ക് ചെയ്തതാണെന്നും, തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367281/uber-auto-driver-attempts-to-kidnap-eight-year-old-boy)