---
title: "മോട്ടോർസൈക്കിൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ അയൽവാസികൾ ദമ്പതിമാരെ കുത്തി, യുവതി മരിച്ചു"
english_title: "Dispute Over Parking, Woman Stabbed To Death, Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367280/dispute-over-parking-woman-stabbed-to-death-delhi"
published_at: "2026-06-21T09:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fd813a61dc_a_youth_dies_by_suicide.jpg"
keywords: ["Latest News", "Dispute Over Parking", "Woman Stabbed To Death", "Delhi"]
---

# മോട്ടോർസൈക്കിൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ അയൽവാസികൾ ദമ്പതിമാരെ കുത്തി, യുവതി മരിച്ചു

> **Lead Summary:** ഡൽഹി: ഡൽഹിയിൽ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തെത്തുടർന്ന് യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഭർത്താവിന് ഗുരുതര പരുക്ക്. ബിന്ദാപ്പുരിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ ആരതിയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഇവരുടെ ഭർത്താവ് വിക്കി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

ഡൽഹി: ഡൽഹിയിൽ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തെത്തുടർന്ന് യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഭർത്താവിന് ഗുരുതര പരുക്ക്. ബിന്ദാപ്പുരിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ ആരതിയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഇവരുടെ ഭർത്താവ് വിക്കി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ്.

റോഡരികിൽ മോട്ടർസൈക്കിൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതിമാരും അയൽവാസികളായ യുവാക്കളും തമ്മിൽ തർക്കമുണ്ടാകുകയും ഇതേത്തുടർന്ന് യുവാക്കൾ ഇവരെ കുത്തുകയുമായിരുന്നു. ആരതിയുടെ പിതാവാണ് പൊലീസിനെ വിവരമറിയിച്ചത്.

പ്രദേശവാസിയായ പപ്പു എന്നയാളും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ട മറ്റു പ്രതിക്കായി തിരച്ചിൽ തുടരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367280/dispute-over-parking-woman-stabbed-to-death-delhi)