---
title: "മംഗളൂരു ഹോംസ്റ്റേയിൽ ലഹരി വേട്ട: ഉടമയും സ്ത്രീയും ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ"
english_title: "Drug trafficking at homestay; seven arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367272/drug-trafficking-at-homestay-seven-arrested"
published_at: "2026-06-21T09:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37639141e15_htgyjk.jpg"
keywords: ["latest news", "Drug", "homestay"]
---

# മംഗളൂരു ഹോംസ്റ്റേയിൽ ലഹരി വേട്ട: ഉടമയും സ്ത്രീയും ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

> **Lead Summary:** മംഗളൂരു: **[**തെങ്കനിടിയൂർ ഗ്രാമത്തിലെ ഒരു തോട്ടത്തിൽ പ്രവർത്തിക്കുന്ന 'വിശ്രം ഹോംസ്റ്റേയിൽ' മാൽപെ പൊലീസ് നടത്തിയ റെയ്ഡിൽ വൻ ലഹരിമരുന്ന് വിൽപ്പന കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെ ലഹരിവസ്തുക്കൾ സൂക്ഷിച്ചുവെച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

## Article Content

മംഗളൂരു: **[**തെങ്കനിടിയൂർ ഗ്രാമത്തിലെ ഒരു തോട്ടത്തിൽ പ്രവർത്തിക്കുന്ന 'വിശ്രം ഹോംസ്റ്റേയിൽ' മാൽപെ പൊലീസ് നടത്തിയ റെയ്ഡിൽ വൻ ലഹരിമരുന്ന് വിൽപ്പന കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെ ലഹരിവസ്തുക്കൾ സൂക്ഷിച്ചുവെച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എഫ്.എം. നാസിൽ (31),മുഹമ്മദ് അസറുദ്ദീൻ (42),മുഹമ്മദ് അഫ്നാൻ (19),വിഘ്നേഷ് (35),ധൻവാൻ റികിത് (36 - ഹോംസ്റ്റേ ഉടമ),ബസവരാജ് (36 - ജീവനക്കാരൻ) ഗീതാഞ്ജലി ജെന (44)

എസ്.ഐമാരായ ഡി. അനിൽ കുമാർ, എസ്. ഗംഗപ്പ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. സാക്ഷികളുടെ സാന്നിധ്യത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ കഞ്ചാവ്, മാരക ലഹരിമരുന്നായ എം.ഡി.എം.എ , അഞ്ച് മൊബൈൽ ഫോണുകൾ, മറ്റ് സാമഗ്രികൾ എന്നിവ സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തു.

 നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് മാൽപെ പൊലീസും വിനോദസഞ്ചാര വികസന വകുപ്പും ഈ ഹോംസ്റ്റേയ്ക്ക് മുൻപ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ വിശ്രാം ഹോംസ്റ്റേ നിയമവിരുദ്ധമായി പ്രവർത്തനം തുടരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367272/drug-trafficking-at-homestay-seven-arrested)