---
title: " നിങ്ങൾക്കിത് നിർത്താനായില്ലേ?  കോഴിക്കോട് വീണ്ടും  സമയത്തെ ചൊല്ലി തര്‍ക്കം; സ്വകാര്യബസുകള്‍ തമ്മില്‍ വീണ്ടും കൂട്ടിയിടി,   യാത്രക്കാര്‍ക്ക് പരിക്ക് "
english_title: "Buses clash again in Kozhikode's Mauur over time dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367263/buses-clash-again-in-kozhikodes-mauur-over-time-dispute"
published_at: "2026-06-21T08:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a375a9bc5f47_clash.jpg"
keywords: ["Argument over time", "private buses", "collision", "Kozhikode"]
---

#  നിങ്ങൾക്കിത് നിർത്താനായില്ലേ?  കോഴിക്കോട് വീണ്ടും  സമയത്തെ ചൊല്ലി തര്‍ക്കം; സ്വകാര്യബസുകള്‍ തമ്മില്‍ വീണ്ടും കൂട്ടിയിടി,   യാത്രക്കാര്‍ക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് മാവൂരിൽ സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസുകള്‍ തമ്മില്‍ വീണ്ടും കൂട്ടിയിടിപ്പിച്ചു.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് മാവൂരിൽ സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസുകള്‍ തമ്മില്‍ വീണ്ടും കൂട്ടിയിടിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ നിന്നും മാവൂരിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ നിന്നും യാത്ര ആരംഭിച്ച ഉടനെയാണ് സംഭവം.

രണ്ട് യാത്രക്കാര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മാവൂരിലേക്ക് പോവുകയായിരുന്ന 'മലബാര്‍' എന്ന ബസ് 'നിള' ബസിലാണ് ഇടിപ്പിച്ചത്. നിള ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.

മലബാര്‍ ബസിനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് നിള ബസിന്റെ ഉടമകള്‍ പറയുന്നു. അടുത്തിടെ കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.

പാനൂരില്‍ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന കൈലാസ് ബസും വടകരയില്‍ നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന മസാഫി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിന് കാരണമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367263/buses-clash-again-in-kozhikodes-mauur-over-time-dispute)