---
title: "ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; 38-കാരനായ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം"
english_title: "38 year old police officer dies after collapsing while working out at gym"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367246/38-year-old-police-officer-dies-after-collapsing-while-working-out-at-gym"
published_at: "2026-06-21T06:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3737c361a9a_work_out__gym.jpg"
keywords: ["Latest News", "Gym Workout", "Death", "Police Officer"]
---

# ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; 38-കാരനായ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

> **Lead Summary:** ഡെറാഡൂണ്‍: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലാണ് സംഭവം. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഉദ്യോഗസ്ഥനായ ഗിരീഷ് ഭട്ട് ആണ് മരിച്ചത്. 38 വയസായിരുന്നു പ്രായം. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഗിരീഷ് ഭട്ട് കുഴഞ്ഞുവീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

## Article Content

ഡെറാഡൂണ്‍: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലാണ് സംഭവം. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഉദ്യോഗസ്ഥനായ ഗിരീഷ് ഭട്ട് ആണ് മരിച്ചത്. 38 വയസായിരുന്നു പ്രായം. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഗിരീഷ് ഭട്ട് കുഴഞ്ഞുവീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ബന്‍ബാസയിലാണ് ഗിരീഷ് ഭട്ടും കുടുംബവും താമസിക്കുന്നത്. ബന്‍ബാസയിലുള്ള ഒരു ജിമ്മിലായിരുന്നു സംഭവം. വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ ഗിരീഷ് കുഴഞ്ഞുവീഴുന്നത് വീഡിയോയിലുണ്ട്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവര്‍ ഗിരീഷ് ഭട്ടിനെ ഖാത്തിമയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിത്താരോഗഡ് സ്വദേശിയാണ് ഗിരീഷ് ഭട്ട്. ബന്‍ബാസയിലേക്ക് താമസം മാറ്റുകയായിരുന്നു. ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു താമസം.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367246/38-year-old-police-officer-dies-after-collapsing-while-working-out-at-gym)