---
title: "എന്തൊക്കെയാ ... ഈ കേരളത്തിൽ നടക്കുന്നെ...! ഫുട്ബോൾ ആവേശം ഇനി ലുങ്കിയിലും; പുതിയ എഡിഷൻ ലുങ്കികളുമായി കിറ്റെക്സ്"
english_title: "Kitex with football edition lungis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367235/kitex-with-football-edition-lungis"
published_at: "2026-06-20T22:54:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36cd15d2cd5_kitex.jpg"
keywords: ["Latest News", "Kitex", "Kitex GoalLine", "World Cup 2026", "Football"]
---

# എന്തൊക്കെയാ ... ഈ കേരളത്തിൽ നടക്കുന്നെ...! ഫുട്ബോൾ ആവേശം ഇനി ലുങ്കിയിലും; പുതിയ എഡിഷൻ ലുങ്കികളുമായി കിറ്റെക്സ്

> **Lead Summary:** **എറണാകുളം : **ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ആവേശം ഉൾക്കൊണ്ട് പ്രമുഖ വസ്ത്രവ്യാപാര ബ്രാൻഡായ കിറ്റെക്സ് പുതിയ ലുങ്കി കളക്ഷനുകൾ വിപണിയിലിറക്കി. ‘Kitex GoalLine എന്ന പേരിലാണ് ഫുട്ബോൾ പ്രമേയമാക്കിയുള്ള പുത്തൻ ഡിസൈനുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

## Article Content

**എറണാകുളം : **ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ആവേശം ഉൾക്കൊണ്ട് പ്രമുഖ വസ്ത്രവ്യാപാര ബ്രാൻഡായ കിറ്റെക്സ് പുതിയ ലുങ്കി കളക്ഷനുകൾ വിപണിയിലിറക്കി. ‘Kitex GoalLine എന്ന പേരിലാണ് ഫുട്ബോൾ പ്രമേയമാക്കിയുള്ള പുത്തൻ ഡിസൈനുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഫുട്ബോൾ പ്രേമികൾക്കായി വ്യത്യസ്തമായൊരു ഫാഷൻ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ലോക ഫുട്ബോളിലെ ജനപ്രിയ ടീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രത്യേക ഡിസൈനുകളോടെയാണ് പുതിയ കളക്ഷനുകൾ വിപണിയിലെത്തുന്നത്.

കേരളത്തിലെ കായികപ്രേമികളുടെ ഫുട്ബോൾ ലഹരിക്ക് ഒരു വാണിജ്യ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫുട്ബോൾ എഡിഷൻ ലുങ്കികൾ എത്തിച്ചിരിക്കുന്നതെന്ന് കിറ്റെക്സ് മാനേജ്മെന്റ് അറിയിച്ചു. പൂർണ്ണമായും പ്രീമിയം കോട്ടണിൽ നൂതന നെയ്ത്ത് സാങ്കേതികവിദ്യയോടെയാണ് ലുങ്കികൾ തയാറാക്കിയിരിക്കുന്നത്.

ഈ ഫുട്ബോൾ സ്പെഷ്യൽ എഡിഷൻ ലുങ്കികൾ എല്ലാ ടെസ്റ്റൈൽസ് ഷോപ്പുകളിലും കൂടാതെ അന്ന-കിറ്റെക്സ് ഷോറൂമുകളിലും കമ്പനിയുടെ ഇ-കൊമേഴ്‌സ് വെബ്സൈറ്റായ [www.kitexlifestyle.com](http://www.kitexlifestyle.com)-ലും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367235/kitex-with-football-edition-lungis)