---
title: "ചട്ടുകം ചൂടാക്കി പൊള്ളിച്ചു; ആലുവയിൽ ഏഴ് വയസ്സുകാരനോട് പിതാവിന്റെ ക്രൂരത, കേസെടുത്ത് പൊലീസ് "
english_title: "Seven-year-old boy burnt with a hot pan in Edathala, Aluva"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367231/seven-year-old-boy-burnt-with-a-hot-pan-in-edathala-aluva"
published_at: "2026-06-20T22:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16693116406_police.1697912334.jpg"
keywords: ["Latest News", "Aluva", "Burnt Case", "Father Attack"]
---

# ചട്ടുകം ചൂടാക്കി പൊള്ളിച്ചു; ആലുവയിൽ ഏഴ് വയസ്സുകാരനോട് പിതാവിന്റെ ക്രൂരത, കേസെടുത്ത് പൊലീസ് 

> **Lead Summary:** **ആലുവ : **ആലുവ എടത്തലയിൽ ഏഴ് വയസ്സുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. സഹോദരങ്ങളോട് തല്ലു കൂടിയതിനാണ് പിതാവിന്റെ ക്രൂര മർദനം ഉണ്ടായത്.

## Article Content

**ആലുവ : **ആലുവ എടത്തലയിൽ ഏഴ് വയസ്സുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. സഹോദരങ്ങളോട് തല്ലു കൂടിയതിനാണ് പിതാവിന്റെ ക്രൂര മർദനം ഉണ്ടായത്.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. കുഞ്ഞിന്റെ ശരീരത്തിന് പിന്നിലും കഴുത്തിന് പിന്നിലുമാണ് പൊള്ളലേൽപ്പിച്ചിരിക്കുന്നത്. വീട്ടിൽ നിന്ന് കുട്ടികളുടെ അസ്വാഭാവികമായ കരച്ചിൽ കേൾക്കാറുണ്ടായിരുന്നു.

പ്രതിയും മൂന്ന് മക്കളുമാണ് എടത്തലയിലെ വീട്ടിൽ താമസിക്കുന്നത്. കുട്ടികളുടെ കരച്ചിൽ കേട്ട് അയൽവാസികളാണ് പൊലീസിൽ വിവരമറിയിക്കുന്നത്.

പൊലീസ് ചോദ്യം ചെയ്തപ്പോൾ ചൂട് വെള്ളം വീണാണ് ശരീരം പൊള്ളിയത് എന്നായിരുന്നു കുട്ടിയുടെ മറുപടി ഇതിൽ സംശയം തോന്നിയ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളജിൽ കുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ഇവിടെ വെച്ചുതന്നെ ഏഴ് വയസ്സുകാരൻ തന്നെ പിതാവ് ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചതാണെന്ന് പറയുകയായിരുന്നു. ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുക്കുന്നത്. നിലവിൽ കുട്ടികൾ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367231/seven-year-old-boy-burnt-with-a-hot-pan-in-edathala-aluva)