---
title: "കൊയിലാണ്ടിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി കസ്റ്റഡിയിൽ , പിടിയിലായത് ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ "
english_title: "Husband Kuttikrishnan in custody in the case of stabbing and killing Sudha, a native of Koyilandy Poyilkavu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367226/husband-kuttikrishnan-in-custody-in-the-case-of-stabbing-and-killing-sudha-a-native-of-koyilandy-poyilkavu"
published_at: "2026-06-20T21:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36b8aae834f_koyilandy_murder.jpg"
keywords: ["Latest News", "Koyilandy Murder", "Poyilkavu", "Arrest"]
---

# കൊയിലാണ്ടിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി കസ്റ്റഡിയിൽ , പിടിയിലായത് ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ 

> **Lead Summary:** **കോഴിക്കോട്: ** കൊയിലാണ്ടി പൊയിൽകാവ് സ്വദേശി സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണൻ കസ്റ്റഡിയിൽ. കൊയിലാണ്ടി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

## Article Content

**കോഴിക്കോട്: ** കൊയിലാണ്ടി പൊയിൽകാവ് സ്വദേശി സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണൻ കസ്റ്റഡിയിൽ. കൊയിലാണ്ടി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കൊയിലാണ്ടി ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ ഇന്ന് വൈകിട്ടോടെയാണ് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ചോദിച്ചറിയുന്നത്.

പൊയീല്‍ക്കാവ് ബീച്ചില്‍ നാലുസെന്റ് കോളനിയില്‍ സുധ(58)യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വെച്ച് വാക്കത്തി ഉപയോഗിച്ച് ഭര്‍ത്താവ് കുട്ടിക്കൃഷ്ണന്‍ സുധയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഷെഡില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് വാക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിന് ശേഷം മരംവെട്ട് തൊഴിലാളിയായ കുട്ടികൃഷ്ണന്‍ ഒളിവില്‍പോയി. പ്രതിയെ പിടികുടുന്നതിനായി കൊയിലാണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367226/husband-kuttikrishnan-in-custody-in-the-case-of-stabbing-and-killing-sudha-a-native-of-koyilandy-poyilkavu)