---
title: "5000 രൂപ വേണം ...! വൈദ്യുതി കണക്ഷൻ നല്കാൻ കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ"
english_title: "KSEB official arrested in Kollam for bribery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367225/kseb-official-arrested-in-kollam-for-bribery"
published_at: "2026-06-20T21:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36b315bdad9_BRIVERY.jpg"
keywords: ["Latest News", "KSEB", "Bribery Case", "Kollam"]
---

# 5000 രൂപ വേണം ...! വൈദ്യുതി കണക്ഷൻ നല്കാൻ കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ

> **Lead Summary:** **കൊല്ലം : **കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ പിടികൂടി. കെഎസ്ഇബി ചാത്തന്നൂർ സബ് ഡിവിഷനിലെ സബ് എഞ്ചിനീയർ തഴുത്തല സ്വദേശി നസീറിനെയാണ് പിടികൂടിയത്. വൈദ്യുതി കണക്ഷൻ നൽകുന്നതിനായാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.

## Article Content

**കൊല്ലം : **കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ പിടികൂടി. കെഎസ്ഇബി ചാത്തന്നൂർ സബ് ഡിവിഷനിലെ സബ് എഞ്ചിനീയർ തഴുത്തല സ്വദേശി നസീറിനെയാണ് പിടികൂടിയത്. വൈദ്യുതി കണക്ഷൻ നൽകുന്നതിനായാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.

കൊല്ലം വിജിലൻസ് സംഘമാണ് സബ് എഞ്ചിനീയറെ പിടികൂടിയത്. 5000 രൂപയാണ് വൈദ്യുതി കണക്ഷൻ നൽകുന്നതിനായി നസീർ വാങ്ങിയത്. വൈദ്യുതി കണക്ഷനായി ആറ് മാസത്തിൽ കൂടുതലായി അപേക്ഷ നൽകിയിട്ടും ലഭിച്ചിരുന്നില്ല. ഒടുക്കം സബ് എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367225/kseb-official-arrested-in-kollam-for-bribery)